city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാദങ്ങള്‍ക്കൊടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം നമ്പ്യാര്‍ക്കാല്‍ പാലം ശനിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും

പടന്നക്കാട്: (www.kasargodvartha.com 18.05.2018) വിവാദങ്ങള്‍ക്കൊടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം നമ്പ്യാര്‍ക്കാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് എംഎല്‍എ കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ പി കരുണാകരന്‍ എംപി മുഖ്യാതിഥിയാകും.

സിപിഎം-സിപിഐ തര്‍ക്കമാണ് പാലത്തിന്റെ ഉദ്ഘാടനം ഇത്രയും നീണ്ടുപോകാന്‍ കാരണം. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ജലസേചനമന്ത്രി മാത്യു ടി തോമസിനെ കൊണ്ട് ഉദ്ഘാടനം നടത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സപ്തംബര്‍ 22ന് പുതുക്കൈയില്‍ സംഘാടകസമിതി രൂപീകരണ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെങ്കിലും അപ്രോച്ച് റോഡ് നവീകരിക്കാതെ പാലം ഉദ്ഘാടനം ചെയ്യാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിപിഎം അനുഭാവികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

തുടര്‍ന്നാണ് ഒക്‌ടോബര്‍ മൂന്നിന്റെ ഉദ്ഘാടനം മാറ്റിവെച്ചത്. ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എ എം നാരായണന്റെ കാലത്താണ് പാലം നിര്‍മ്മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പിന്നീട് പരേതനായ പള്ളിപ്രം ബാലന്‍ എംഎല്‍എ ആയിരിക്കുന്ന കാലത്ത് ഫണ്ട് അനുവദിച്ചു. പാലത്തിന്റെ ശിലാസ്ഥാപനം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ശിലാസ്ഥാപനം നടക്കാതെ പോയി.

പിന്നീട് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ കാലത്താണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡ് നവീകരിക്കാന്‍ വൈകിയതാണ് ഉദ്ഘാടനം നീളാന്‍ കാരണമായത്. നഗരസഭയാണ് അപ്രോച്ച് റോഡ് നവീകരിക്കേണ്ടതെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആരോപണം. ആറുകോടി ചെലവില്‍ ഏഴ് സ്പാനുകളോടെയാണ് നമ്പ്യാര്‍ക്കാലില്‍ പാലം പണിതത്. നിലവിലുള്ള അണക്കെട്ട് പാലത്തിനോടുചേന്നാണ് പുതിയ പാലം നിര്‍മിച്ചത്.

പടന്നക്കാട് മേല്‍പ്പാലം കവലയില്‍നിന്ന് പുതുക്കൈ ആലിന്‍കീല്‍ വഴി നീലേശ്വരം പട്ടണം ഒഴിവാക്കി എളുപ്പത്തില്‍ മലയോരപാത കവലയായ ചായ്യോം ബസാറിലേക്ക് എത്തിച്ചേരാമെന്നതാണ് ഈ പാലത്തിന്റെ പ്രധാന മേന്മ. ഇതിന് പുറമെ കാഞ്ഞങ്ങാട് നഗരസഭയുടെതന്നെ ഭാഗങ്ങളായ തീരപ്രദേശങ്ങളുമായി വാഴുന്നോറൊടി, പുതുക്കൈ എന്നിവക്ക് പുറമെ മടിക്കൈ പഞ്ചായത്തിന്റെ വിവിധ പ്രദേശവാസികള്‍ക്ക് പാലം ഉദ്ഘാടനം ചെയ്യുന്നതോടെ എളുപ്പത്തില്‍ ബന്ധപ്പെടാനാകും.

വിവാദങ്ങള്‍ക്കൊടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം നമ്പ്യാര്‍ക്കാല്‍ പാലം ശനിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Padannakad, Bridge, Inauguration, Nambiarkal bridge inauguration on Saturday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia