ഗവേഷണ രംഗത്ത് വിദ്യാര്‍ത്ഥികള്‍ മുന്നേറണം: നൂറുല്‍ ഉലമ
Oct 26, 2014, 13:43 IST
ദേളി: (www.kasargodvartha.com 26.10.2014) പാഠ്യ വിഷയങ്ങള്‍ക്ക് പുറമെ ഗവേഷണ രംഗത്ത് മത - ഭൗതിക വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ ചെലുത്തി മുന്നേറണമെന്ന് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ പ്രസ്താവിച്ചു. റൈറ്റിംഗ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് ഗൂഗിളിന്റെ അംഗീകാരം നേടിയ സഅദിയ്യ സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി നളിന്‍ സത്യന് ജാമിഅ സഅദിയ്യ ഏര്‍പെടുത്തിയ അനുമോദന സംഗമത്തില്‍ ടെലിഫോന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
നളിന്‍ സത്യന്റെ കണ്ടുപിടുത്തം ലോക ശ്രദ്ധനേടിയതില്‍ സഅദിയ്യക്ക് അഭിമാനമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ വര്‍ക്കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഡോ. എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഹമീദ് മൗലവി ആലംപാടി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. മുഖ്യാഥിതിയായിരുന്നു. സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എ. അഹ്മദ് സഈദ് സ്വാഗതവും പാറപ്പള്ളി ഇസ്മാഈല്‍ സഅദി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Jamia-Sa-adiya-Arabiya, College, Student, Noorul-Ulama-M.A.Abdul-Khader-Musliyar, Nalin Sathyan.