നളന്ദ കോളജ് 'നൊസ്റ്റാള്‍ജിയ- 2013' താഹ മാടാഹി ഉദ്ഘാടനം ചെയ്യും
Apr 10, 2013, 10:00 IST
പെര്‍ള: നളന്ദ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'നൊസ്റ്റാള്‍ജിയ -2013' പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ താഹ മാടായി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ബാലന്‍ അധ്യക്ഷത വഹിക്കും. അര്‍ഷാദ് എതിര്‍ത്തോട് സ്വാഗതം പറയും. കോളജ് എം.ഡി. സി.എ. അഹ്മദ് കബീര്‍, എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്. സോമശേഖര, വൈസ് പ്രസിഡണ്ട് എ. ആഇശ, പി.ടി.എ. വൈസ് പ്രസിഡണ്ട് അബ്ദുല്ല മുഗു, ഷംസുദ്ദീന്‍ കിന്നിംഗാര്‍, സി.എ. സുബൈര്‍, നൗഷാദ് കന്യപാടി, നിയാസ് മലബാരി തുടങ്ങിയവര്‍ സംസാരിക്കും. അന്‍സാര്‍ നന്ദി പറയും.
തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പഴയ ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിക്കും. പി.പി. വിജിന സ്വാഗതം പറയും. കോളജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ സത്യനാരായണ തന്ത്രി, ഗോവിന്ദന്‍ നമ്പ്യാര്‍, ഡോ. കെ. കമലാക്ഷ, ഡോ. പി.വി. വിജയന്‍, ജയകുമാര്‍, ഡി. സുനിത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹക്കീം ചേരൂര്‍ നന്ദി പറയും.
മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ സെലിബ്രിറ്റി ഗസ്റ്റായി സിനിമാ താരം സനൂഷ പങ്കെടുക്കും. തുടര്‍ന്ന് നാസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരുണ്‍രാജ് കണ്ണൂര്‍, അലയ്ഖ സുബ്രഹ്മണ്യന്‍ ബാംഗ്ലൂര്‍ എന്നിവര്‍ നയിക്കും. നളന്ദ കോളജ് യു.എ.ഇ. വിംഗിന്റെയും സൗദി വിംഗിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി പരിപാടിയില്‍ പ്രഖ്യാപിക്കും. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം ഉണ്ടാകും.
തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പഴയ ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിക്കും. പി.പി. വിജിന സ്വാഗതം പറയും. കോളജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ സത്യനാരായണ തന്ത്രി, ഗോവിന്ദന്‍ നമ്പ്യാര്‍, ഡോ. കെ. കമലാക്ഷ, ഡോ. പി.വി. വിജയന്‍, ജയകുമാര്‍, ഡി. സുനിത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹക്കീം ചേരൂര്‍ നന്ദി പറയും.

Keywords : Perla, College, Kasaragod, Kerala, Nalanda College, Nostalgia, 2013, Old Student Meet, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.