വിശ്വാസികള്‍ക്ക് വേറിട്ട അനുഭവവുമായി നജാത്തുല്‍ ഇസ്ലാം സംഘത്തിന്റെ സ്വലാത്ത് മജ്‌ലിസ്
Jul 7, 2015, 14:59 IST
നിസാര്‍ സഖാഫി ആദൂര്‍
തളങ്കര: (www.kasargodvartha.com 07/07/2015) റെയിവേ സ്‌റ്റേഷന്‍ പരിസരത്തെ തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദില്‍ നജാത്തുല്‍ ഇസ്ലാം സംഘം നടത്തി വരുന്ന സ്വലാത്ത് മജ്‌ലിസ് വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമാകുന്നു. റമദാനില്‍ എല്ലാദിവസവും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് സ്വലാത്ത് മജ്‌ലിസ് നടക്കുന്നത്. പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ തെരുവത്തെയും പരിസരത്തേയും വിശ്വാസികള്‍ മാത്രമല്ല ദൂരദിക്കുകളില്‍ നിന്നു പോലും സ്വലാത്തിന്റെ പുണ്യം നേടാന്‍ ആളുകള്‍ എത്തുന്നു.
മാധുര്യമൂറുന്ന ബുര്‍ദയുടേയും പ്രവാചക കാവ്യത്തിന്റെ കര്‍ണാനന്ദകരമായ ഈരടികളുമാണ് സ്വലാത്ത് മജ്‌ലിസിനെ ശ്രദ്ധേയമാക്കുന്നത്. സാധാരണ ഇത്തരം മജ്‌ലിസുകള്‍ക്ക് മത പണ്ഡിത ശ്രേഷ്ഠരാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഇവിടെ യുവാക്കളാണ് ഈ കര്‍ത്തവ്യം ഏറ്റെടുത്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. നിരവധി കാവ്യാത്മകതയിലൂടെ നീങ്ങുന്ന മജ്‌ലിസ് ഖാദിരിയ്യ ദിക്‌റിന്റെയും, ബദര്‍ സ്മൃതിയുടേയും, മനസ്സുണര്‍ത്തുന്ന മലയാള കാവ്യത്താലും സമൃദ്ധമായിരുന്നു. യുവാക്കള്‍ക്കൊപ്പം കുട്ടികളേയും മുതിര്‍ന്നവരേയും ആകര്‍ഷിക്കുന്നതാണ് ഈ സ്വലാത്ത് മജ്‌ലിസ്. മലീമസമായ യുവമനസ്സുകള്‍ക്ക് ശാന്തി നല്‍കുന്നതായി മാറുകയാണ് ഇത്തരം വേദികള്‍. സ്വലാത്തിന് നേതൃത്വം നല്‍കുന്നവര്‍ വീടുകളിലും മറ്റ് പരിപാടികളിലും സ്വലാത്തും ബുര്‍ദ മജ്‌ലിസും നടത്തി വരുന്നു.
നജാത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാത്രി നജാത്തിന്റെ ഓഫീസില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്‌ലിസ് റമദാനില്‍ പള്ളിയിലേക്ക് മാറ്റുകയാണ് പതിവ്. നസീര്‍, മുസ്തഫ എന്നിവരാണ് മജ്‌ലിസിന് നേതൃത്വം നല്‍കുന്നത്. റമദാനിലെ അവസാനത്തെ പത്തില്‍ സ്വലാത്തിന് ശേഷം പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കള്‍. അത്താഴത്തിനുള്ള ഭക്ഷണവും ഏര്‍പാട് ചെയ്തിട്ടുണ്ട്. യുവാക്കളുടെ കൂട്ടായ്മയായ നജാത്തുല്‍ ഇസ്ലാം സംഘം സ്വലാത്ത് മജ്‌ലിസിനൊപ്പം നടത്തുന്ന ഉത്‌ബോധനങ്ങള്‍ വഴി വലിയ ആത്മീയ മുന്നേറ്റമാണ് യുവാക്കളില്‍ പ്രകടമാകുന്നത്.
Keywords: Kasaragod, Kerala, Thalangara, Swalath Majlis, Najathul Islam, Youths, Masjid,
Advertisement: