ദുബൈയില്‍ മരിച്ച യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
Jul 29, 2019, 17:21 IST
ബന്തിയോട്: (www.kasargodvartha.com 29.07.2019) ദുബൈയില്‍ മരിച്ച യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ബന്തിയോട് ഹേരൂര്‍ മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്തിന്റെ (30) മൃതദേഹമാണ് ഹേരൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കിയത്. രണ്ട് വര്‍ഷമായി ദുബൈയിലെ ഇത്തിസാലാത്ത് കമ്പനിയില്‍ ഐ ഒ ടി ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ് ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്ന നജാത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ആറു മണിയോടെ മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തിക്കുകയും തുടര്‍ന്ന് എട്ടു മണിയോടെ ഖബറടക്കുകയുമായിരുന്നു. സഹോദരന്‍ നജാത്ത്, മാതൃസഹോദരിയുടെ മകന്‍ അബ്ദുല്ല എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.
Related News:
മധുവിധു നാളുകള്‍ കഴിയും മുമ്പേ യുവാവിന്റെ മരണം കൂടുംബത്തെയും നാട്ടുകാരെയും കണ്ണീര്‍കയത്തിലാക്കി
കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മൃതദേഹം വിട്ടുകിട്ടുന്നതിനും ദുബൈയില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനും കെ എം സി സി നേതാക്കളുടെയും സാമൂഹ്യ പ്രവര്‍ത്തകരായ നസീര്‍, ഇഖ്ബാല്‍, ഇബ്രാഹിം ബേരിക്കെ, അബ്ദുര്‍ റസാഖ് എന്നിവരുടെയും സഹായം ലഭ്യമായി.
Related News:
മധുവിധു നാളുകള്‍ കഴിയും മുമ്പേ യുവാവിന്റെ മരണം കൂടുംബത്തെയും നാട്ടുകാരെയും കണ്ണീര്‍കയത്തിലാക്കി
കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Deadbody, Bandiyod, Death, Dubai, Najath's dead body buried
Keywords: Kasaragod, Kerala, news, Deadbody, Bandiyod, Death, Dubai, Najath's dead body buried