city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിന് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍

കാസര്‍കോട്: (www.kasargodvartha.com 10.06.2014) 2013 നവംബര്‍ 30 ന് കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തിലെ ബദിയടുക്ക ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വ്വഹിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിനായി നബാര്‍ഡില്‍നിന്നും ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിനായി അടിയന്തിരമായി തുക നീക്കിവെക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കാസര്‍കോട്ട് പുതിയ ഗവ. മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്തനിനായി 2012 -13 ലെ ബഡ്ജറ്റില്‍ 625 ലക്ഷം രൂപയും 2013-14 ബഡ്ജറ്റില്‍ 250 ലക്ഷം രൂപയും 2014-15 ലെ ബഡ്ജറ്റില്‍ 250 ലക്ഷം രൂപയുമായി ആകെ 1125 ലക്ഷം രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

2013 ഫെബ്രുവരി ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് എം.എസ്. 23/2013 പ്രകാരം കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിനുവേണ്ടി 99,75,877 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 2013  ജൂലൈ എട്ടിലെ സര്‍ക്കാര്‍ ഉത്തരവ് ആര്‍.ടി. 24/53/2013 പ്രകാരം പ്രൊജക്ട് കണ്‍സള്‍ട്ടന്റായ കിറ്റ്‌കോയ്ക്ക് 19,95,000 രൂപ അഡ്വാന്‍സ് തുകയായി അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുക പ്രൊജക്ട് പ്രദേശത്തെ ഇന്റേണല്‍ റോഡുകള്‍ക്കും പ്രദേശത്തെ ജല ലഭ്യതക്കും വേണ്ടി വിനിയോഗിച്ചിട്ടുണ്ട്.

2014 - 15 സാമ്പത്തിക വര്‍ഷം കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ 2.5 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് 2014 ജൂണ്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് ആര്‍.ടി. 1800/2014 പ്രകാരം നല്‍കിയിട്ടുണ്ട്. തുക മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സ്‌പെഷല്‍ ടി.എസ്.ബി. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന മുറക്ക് സ്‌പെഷല്‍ ഓഫീസര്‍ ആവശ്യപ്പെടുന്ന പ്രകാരം മെഡിക്കല്‍ കോളജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഘട്ടംഘട്ടമായി തുക നീക്കിവെക്കുന്നുണ്ട്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ച് പുതുതായി ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് പ്രഥമമായി വേണ്ടത് 300 കിടക്കകളോടുകൂടിയ പ്രവര്‍ത്തന ക്ഷമമായ ആസ്പത്രിയാണ്. മറ്റു സൗകര്യങ്ങളായ ക്ലാസ് മുറികള്‍, ലാബുകള്‍, മെഡിക്കല്‍ സര്‍ജ്ജിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കലെല്ലാം ഒരു മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് തുടക്കത്തില്‍ തന്നെ അത്യന്താപേക്ഷിതമാണ്.

കാമ്പസിനുള്ളിലെ മറ്റു സൗകര്യങ്ങളൊരുക്കലും സ്ഥിരം ജീവനക്കാരെ നിയമിക്കലും എല്ലാം ചേര്‍ത്ത് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് മെഡിക്കല്‍ കോളജിനായി ഇപ്പോള്‍ നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിന് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വരുമാനത്തില്‍ ദൃശ്യത്തെയും കടത്തിവെട്ടി 'ബാംഗ്ലൂര്‍ ഡെയ്‌സ്'
Keywords:  Kasaragod, Medical College, Oommen Chandy, Minister V.S Shiva Kumar, Fund, Badiyadukka, Minister, Nabard fund for Kasaragod medical college.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia