എന്‍.എ ട്രോഫി ഫുട്‌ബോള്‍: കെ.2 ബില്‍ഡേഴ്‌സ് ജേതാക്കള്‍
May 21, 2013, 12:59 IST
മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തിലുള്ള 22-ാമത് എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കെ.2 ബില്‍ഡേഴ്‌സ് മാംഗ്ലൂര്‍ എതിരില്ലാത്ത ഒരു ഗോളിന് ബാച്ചിലേഴ്‌സ് പുത്തൂരിനെ പരാജയപ്പെടുത്തി. കെ.2 ബില്‍ഡേഴ്‌സിന് വേണ്ടി നൈജീരിയന്‍ താരം വിക്ടര്‍ ആയിരുന്നു ഗോള്‍ നേടിയത്.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യ അതിഥിയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ കെ.2 ബില്‍ഡേഴ്‌സിലെ ഡിങ്കനും മികച്ച കളിക്കാരനായി നൈജീരിയന്‍ താരം വിക്ടറും തെരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് സാന്ത്വനം തമ്പ് എന്ന പേരില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് മാസംതോറും ആയിരം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
അര്‍ഹരായ ആളുകള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ സി.ബി. മുഹമ്മദ് ഹനീഫ് എന്നയാളുമായി ബന്ധപ്പെടണം. നമ്പര്‍ 9744703786. മേല്‍പറമ്പ്, ദേളി, ചട്ടഞ്ചാല്‍, കട്ടക്കാല്‍, കൈനോത്ത്, കീഴൂര്‍, ചെമ്പരിക്ക, കുവ്വത്തൊട്ടി എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്ക് വേണ്ടിയാണ് പദ്ധതി.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യ അതിഥിയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ കെ.2 ബില്‍ഡേഴ്‌സിലെ ഡിങ്കനും മികച്ച കളിക്കാരനായി നൈജീരിയന്‍ താരം വിക്ടറും തെരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് സാന്ത്വനം തമ്പ് എന്ന പേരില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് മാസംതോറും ആയിരം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
Keywords: Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.