എന്‍ എ സുലൈമാന്‍ അനുസ്മരണ സമ്മേളനം 2017 ജനുവരി 1 ന്; ജില്ലാതല വായ്പ്പാട്ട് മത്സരം സംഘടിപ്പിക്കും
Nov 21, 2016, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2016) അന്തരിച്ച തളങ്കര മുഹമ്മദ് റഫി സാംസ്‌കാരിക കേന്ദ്ര സ്ഥാപക പ്രസിഡന്റും എഴുത്തുകാരനും കാസര്‍കോട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്ന എന്‍ എ സുലൈമാന്റെ അഞ്ചാം ചരമവാര്‍ഷികം 2017 ജനുവരി ഒന്നിന് നഗരസഭാ വനിതാഭവന്‍ ഹാളില്‍ വിപുലമായി ആചരിക്കാന്‍ റഫി മഹലില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.
രാവിലെ 10 മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല വായ്പ്പാട്ട് മത്സരം സംഘടിപ്പിക്കും. മുഹമ്മദ് റഫി ആലപിച്ച അദ്ദേഹത്തിന്റെ ഗാനങ്ങളിലേതെങ്കിലും ഒന്ന് ആലപിക്കണമെന്നതാണ് നിബന്ധന. ഒന്നും രണ്ടും വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, മെമെന്റോ എന്നിവ സമ്മാനിക്കും. പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഉച്ചയ്ക്ക് ശേഷം അനുസ്മരണ സമ്മേളനം നടക്കും. മന്ത്രിമാരടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. പി കെ സത്താര്‍ സ്വാഗതം പറഞ്ഞു. ബി എസ് മഹമൂദ്, എരിയാല്‍ ശരീഫ്, എ എസ് മുഹമ്മദ്കുഞ്ഞി, ശെരീഫ് സാഹിബ് തുടങ്ങിയവര്‍ സംസാരിച്ചു. മാഹിന്‍ ലോഫ് നന്ദി പറഞ്ഞു. വായ്പ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2016 ഡിസംബര്‍ 20നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447227537, 9895307537 (എ എസ് മുഹമ്മദ്കുഞ്ഞി).

Keywords: kasaragod, Programme, inauguration, Minister, Thalangara, N.A Sulaiman, commemoration, Rafi Mahal, Song, Conference.