ഉത്രാട ദിനത്തില്‍ സാന്ത്വനസഹായവുമായി എന്‍.എ. നെല്ലിക്കുന്ന് ജാനു നായകിന്റെ വീട്ടിലെത്തി
Aug 28, 2012, 19:20 IST
കാസര്‍കോട്: മാരകരോഗത്താല്‍ ദുരിതമനുഭവിക്കുകയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പെടാത്ത മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ബെള്ളൂര്‍ പഞ്ചായത്ത് കിന്നിങ്കാറിലെ ജാനുനായിക്കിന്റെ വീട്ടില്‍ ഉത്രാടദിനത്തില്‍ സാന്ത്വന സഹായവുമായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.സന്ദര്‍ശനം നടത്തി. ഓണാഘോഷ പരിപാടികളുടെ തി രക്കിനിടയിലാണ് എം.എല്‍.എ. ദുരിതബാധിത മേഖലയിലെത്തിയത്.
മാരക രോഗത്താല്‍ കിടപ്പില്‍ കഴിയുന്ന കിന്നിങ്കാറിലെ ബാബു പൂജാരി ഉള്‍പ്പെടെ നിരവധി രോഗികളെ വീട്ടിലെത്തി നെല്ലിക്കുന്ന് സന്ദര്‍ശിച്ചു.
തുളുഅക്കാദമി മുന്‍ ചെയര്‍മാനും കന്നട സാഹിത്യകാരനും സംസ്‌കൃത ശിരോമണിയുമായ അന്തരിച്ച വെങ്കിട്ട രാജ പുണിഞ്ചിത്തായയുടെ വസതിയും നെല്ലിക്കുന്ന് സന്ദര്‍ശിച്ചു കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചു.
ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ബെള്ളൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷെട്ടി, ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാമപാട്ടാളി, ബെള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കല്ലഗ ചന്ദ്രേഖരറാവു, എസ്.കെ. അബ്ബാസലി, കെ.മൂസ ഹാജി, കൊറഗപ്പ തുടങ്ങിയ നേതാക്കളും എം.എല്‍.എ. യോടൊപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Endosulfan, MLA, Suicide, Bellur, N.A.Nellikunnu, Badiyadukka, Malayalam News, Kasargod vartha, Mahin Kelott, P.K Shetty, Ramapattali.