city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Praises | 'ബൈതുസ്സകാത്ത് കേരള'യുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

N.A. Nellikunnu MLA inaugurates the construction of Unity Village, a Baitussakat Kerala project, at Chenkala, Kasaragod.
Photo: Arranged

● ചെങ്കളയിൽ 'യൂണിറ്റി വില്ലേജ്' നിർമിക്കും 
● പത്ത് ഭവനരഹിതർക്ക് യൂനിറ്റി വില്ലേജിൽ വീട് നിർമ്മിച്ചു നൽകും.
● കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.

കാസർകോട്: (KasargodVartha) ദാരിദ്ര്യനിർമാർജനം ലക്ഷ്യം വെച്ചുള്ള ബൈതുസ്സകാത്ത് കേരളയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ബൈതുസ്സക്കാത്ത് കേരളയുടെ ഇരുപത്തിയഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ നാൽതടുക്കയിൽ സ്ഥാപിക്കുന്ന 'യൂണിറ്റി വില്ലേജിൻ്റെ' നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരഹിതരും ഭവന രഹിതരുമായ പാവങ്ങൾക്ക് ഭൂമിയും വീടും എന്ന ബൈത്തുസ്സക്കാത്ത് കേരളയുടെ പദ്ധതി ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റി വില്ലേജിൽ പത്ത് ഭവന രഹിതർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. കൂടാതെ കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന കേന്ദ്രം, ലൈബ്രറി, വായന ശാല എന്നിവയും യൂണിറ്റി വില്ലേജിൽ ഉണ്ടാവും.

ബൈത്തു സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് സഈദ് ഉമർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസുഫ് , പഞ്ചായത്ത് അംഗം ബഷീർ തുടങ്ങിയവർ സംസാരിച്ചു. പി എസ് അബ്ദുല്ല കുഞ്ഞി സ്വാഗതവും ബി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

N.A. Nellikunnu MLA praised the exemplary work of Baitussakat Kerala in eradicating poverty. He was speaking at the inauguration of the 'Unity Village' construction in Chenkala. He added that the project of providing land and houses to the landless and homeless was great.

#BaitussakatKerala #UnityVillage #Charity #Housing #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia