city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണം: എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 24.05.2016) ജനങ്ങളില്‍ സുരക്ഷിത ബോധം ഉറപ്പ് വരുത്തേണ്ട പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

വിരലിലെണ്ണാവുന്ന സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമെ പോലീസിന് കാര്യനിര്‍വ്വഹണം ഭംഗിയായി നടത്താന്‍ കഴിയുകയുള്ളൂ. ജനങ്ങളുടെ സഹകരണം തേടുന്നതിന് പകരം അവരെ ശത്രുക്കളായി കരുതുന്ന പോലീസ് നിലപാട് അംഗീകരിക്കാനാവില്ല.

ഉറങ്ങുന്ന നഗരമല്ല ഉണര്‍ന്നു കിടക്കുന്ന നഗരമാണു നാടിന്റെ ഐശ്വര്യവും സമാധാനത്തിന്റെ ദൃഷ്ടാന്തവും. കണ്ണില്‍ കണ്ട ആളുകളെ ചീത്തവിളിച്ച് വിരട്ടിയോടിക്കുകയും ഹോട്ടലുകളടക്കം കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്താല്‍ സമാധാനമല്ല വിപരീത ഫലമാണുണ്ടാവുക. ഊഹോപോഹങ്ങള്‍ പരത്തി അന്തരീക്ഷം കൂടുതല്‍ വഷളാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും സാമൂഹ്യദ്രോഹികള്‍ക്ക് നല്ല അവസരമാണ് ഇത് മൂലം ലഭിക്കുന്നത്.

ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചു പോലീസ് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണം: എന്‍ എ നെല്ലിക്കുന്ന്

Keywords: Kasaragod, Police, N.A.Nellikunnu, Co-operation, Atmosphere, Town.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia