city-gold-ad-for-blogger

സമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹം: എന്‍.എ. നെല്ലിക്കുന്ന്

സമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹം: എന്‍.എ. നെല്ലിക്കുന്ന്
കാസര്‍കോട്: കാസര്‍കോട് പോലീസിന് അഞ്ച് കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച യു.ഡി.എഫ് സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അഭിനന്ദിച്ചു. വാഹനങ്ങളും ഉപകരണങ്ങളും അംഗസംഖ്യയും വര്‍ദ്ധിപ്പിച്ചുകൊണ്ട് പോലീസിനെ സുസജ്ജവും ശക്തവുമാക്കാന്‍ തീരുമാനിച്ചതിലൂടെ കാസര്‍കോട് സമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയും താല്‍പര്യവുമാണ് പ്രകടമാകുന്നത്.
ജനങ്ങളുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ അനിവാര്യമാണ്. അക്രമികളെ അടിച്ചമര്‍ത്താനും ഇരകള്‍ക്ക് സംരക്ഷണം നല്‍കാനും ആര്‍ജ്ജവം കാണിക്കുകയും നിക്ഷ്പക്ഷമായും നീതിപൂര്‍വ്വമായും കൃത്യനിര്‍വ്വഹണം നടത്തുന്ന നിയമപാലകരെ കാസര്‍കോട്ട് നിയമിക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജനപ്രതിനിധി എന്ന നിലയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ചിലത് മാത്രമാണ് പാക്കേജിലൂടെ അനുവദിച്ചിട്ടുള്ളത്. പോലീസുകാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. കാസര്‍കോട്ടെ വികസന സാധ്യതകള്‍ പഠിക്കാന്‍ സമിതിയെ രൂപീകരിച്ചതും ശ്ലാഘനീയമാണെന്നും എം.എല്‍.എ. പറഞ്ഞു.

Keywords: Kasaragod, N.A Nellikunnu MLA, Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia