city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്

കാസര്‍കോട്: (www.kasargodvartha.com 30.04.2019) എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയെ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നേരത്തെ പ്രസിഡന്റായിരുന്ന പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍ എ നെല്ലിക്കുന്ന് താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രസിഡന്റായി എന്‍ എ നെല്ലിക്കുന്നിനെ സ്ഥിരപ്പെടുത്തിയത്.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്

സംയുക്ത ജമാഅത്ത് പ്രസിഡന്റായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്ന് വൈസ് പ്രസിഡണ്ടായിരുന്ന പി ബി അബ്ദുര്‍ റസ്സാഖിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു. പിന്നീട് പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തോടെ എന്‍ എ നെല്ലിക്കുന്നിനെ സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു.

റമദാന്‍ നോമ്പുതുറ പരിപാടികളിലും മറ്റും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ മുഴുവന്‍ ജമാ അത്ത് കമ്മിറ്റികളും ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. എന്‍ എ അബൂബക്കര്‍ ഹാജി, യഹ് യ തളങ്കര, കെ എസ് മുഹമ്മദ് ഹാജി, എ അബ്ദുര്‍ റഹ് മാന്‍, മുക്രി ഇബ്രാഹിം ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, അബൂബക്കര്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, N.A. Nellikunnu MLA, News, NA Nellikkunnu selected as Kasargod Samyuktha Jama-ath president 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL