ഐ എ ഡിയില്‍ സംയോജിത മന്ത് രോഗ ചികിത്സയുടെ പ്രയോജനം പാവപ്പെട്ട രോഗികള്‍ക്കും ലഭ്യമാകുന്നത് സ്വാഗതാര്‍ഹം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Feb 19, 2020, 20:31 IST
കാസര്‍കോട്: (www.kasargodvartha.com 19.02.2020) ആരോഗ്യ മേഖലയില്‍ പിന്നോക്ക അവസ്ഥയിലുള്ള കാസര്‍കോട്ട് ഐ എ ഡി പോലെയുള്ള ചികിത്സാ സ്ഥാപനം അഭിമാനമാണെന്നും ഈ സ്ഥാപനത്തിന് വേണ്ടി 2015ല്‍ ഒരു കോടി രൂപ പ്രഖ്യാപ്പിച്ചതില്‍ 50 ലക്ഷം അനുവദിച്ചതായും ബാക്കിയുള്ള തുക ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ഐ എ ഡിയില്‍ സംയോജിത മന്ത് രോഗ ചികിത്സയുടെ പ്രയോജനം പാവപ്പെട്ട രോഗികള്‍ക്കും ലഭ്യമാകുന്നത് സ്വാഗതാര്‍ഹമാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
ഐ എ ഡിയും ലണ്ടനിലെ ഡൗലിംഗ് ക്ലബ്ബും കേരള ഗവണ്‍മെന്റ് സെന്റര്‍ ഫോര്‍ ഇന്റര്‍ഗ്രേറ്റഡ് മെഡിസിന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്തിന്റെയും ഭാരത സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഫെബ്രുവരി 18 മുതല്‍ 20 വരെ ഐ എ ഡിയുടെ ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന 10-ാം ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.
പാവപ്പെട്ടവരുടെ രോഗം എന്ന് അവഗണിക്കപ്പെട്ട മന്ത് ചികിത്സയ്ക്കായി ഐ എ ഡി വികസിപ്പിച്ചെടുത്ത സംയോജിത ചികിത്സയുടെ പ്രയോജനം അര്‍ഹതപ്പെട്ട രോഗികള്‍ക്കും ലഭിക്കുവാന്‍ ഇവിടുത്തെ വിദഗ്ദ്ധര്‍ ശ്രമം തുടരുകയാണ്. തങ്ങളുടെ കഠിന പ്രയത്‌നം കൊണ്ട് ഈ സ്ഥാപനം ഈ രീതിയില്‍ വികസിപ്പിച്ച ഡോ. എസ് ആര്‍ നരഹരിയുടെയും സംഘത്തിന്റെയും ശ്രമം വിജയിക്കട്ടെ എന്ന് പ്രസിദ്ധ കന്നട എഴുത്തുകാരനും ഇന്റല്‍ കോപറേഷന്‍ കമ്മ്യൂനിക്കേഷന്‍ വിഭാഗം ഉപദേശകനുമായ എസ് എര്‍ വിജയശങ്കര്‍ ഫറഞ്ഞു.
ഇംഗ്ലണ്ടിലെ ചര്‍മ്മ രോഗ വിദഗ്ദ്ധന്‍ ടെറന്‍സ് ജെ റയന്റെ ആത്മകഥയായ മെഡിസിന്‍ ആന്‍ഡ് ബാഡി ഇമേജ് - റിസോര്‍സ് പ്ലാനിംഗ് ഫോര്‍ പുവര്‍ - എ മെമ്മറി ബൈ ടെറന്‍സ് റയാന്‍ എന്ന പുസ്തകം ഡോ. ഭൂപേന്ദ്രത്രിപാഠി റയാന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. മന്ത് രോഗചികിത്സയുടെ ചെലവ് താങ്ങുവാന്‍ പറ്റാത്ത, അര്‍ഹതപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി എസ്. ജനാര്‍ദന്‍ എന്റോവ്‌മെന്റ് ഫണ്ട് എന്ന ചികിത്സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനം ഡല്‍ഹിയിലെ സിസ്റ്റോപിക് ലബോറട്ടറിയുടെ മേധാവി പി കെ ദത്ത നിര്‍വ്വഹിച്ചു. ബെളഗാവി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെഡിഷണല്‍ മെഡിസിനിലെ സയന്റിസ്റ്റ് ഡോ. എസ്.എല്‍. ഹോട്ടി, ബാംഗ്ലൂര്‍ ടി.ബി. പ്രോഗ്രാം പ്രൊമോഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.എച്ച്. പ്രകാശ്, ഡൗലിംഗ് ക്ലബ് പ്രസിഡന്റ് പ്രൊഫ. ആന്റണി ബെവിലി, ജാമ് നഗര്‍ ആയുര്‍വേദ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. അനൂപ് ടക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ഐ.എ.ഡി. ഡയറക്ടര്‍ ഡോ. എസ്.ആര്‍ നരഹരി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. ടി.എ. ബൈലൂര്‍ നന്ദി പറഞ്ഞു.
ലണ്ടനിലെ ത്വക്ക് രോഗ വിദഗ്ധരുടെ സംഘടനയായ ഡൗലിംഗ് ക്ലബില്‍ നിന്ന് 34 വിദഗ്ദ്ധര്‍ പങ്കെടുത്ത സെമിനാറിന്റെ ആദ്യ ദിവസമായ ബുധനാഴ്ച മന്ത് രോഗ ചിക്താസ ക്യാമ്പ് ലണ്ടനിലെ റോയല്‍ ഡര്‍ബി ആശുപത്രിയില്‍ ചര്‍മ്മ രോഗ വിദഗ്ധനായ പ്രോ. വാഗന്‍ കീലെ നയിച്ചു. ഐ എ ഡി വികസിപ്പിച്ചെടുത്ത സംയോജിത ചികിത്സാ രീതിയുടെ വിവിധ തലങ്ങളെ പറ്റിയും ശാസ്ത്രീയ സംവാദം നടന്നു.
Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, health, N.A Nellikkunnu on IAD
< !- START disable copy paste -->