city-gold-ad-for-blogger

കലകള്‍ നാടിന്റെ ഐക്യം; സൗഹാര്‍ദ്ധത്തിനായി എല്ലാവരും കൈകോര്‍ക്കണം: എന്‍.എ.നെല്ലിക്കുന്ന്

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 20/08/2015) കലകള്‍ എന്നത് നാടിന്റെ ഐക്യമാണെന്നും സാമൂഹ്യ കലാപരിപാടികള്‍ നാടിന്റെ ഉത്സവമാണെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പണ്ടുകാലത്ത് ഉത്സവങ്ങളിലും ഉറൂസുകളിലും കല്യാണങ്ങളിലും എല്ലാ മതസ്ഥരും കൈകോര്‍ത്തിരുന്നു. മനുഷ്യ സൗഹാര്‍ദ്ധത്തിനായി എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

കലകള്‍ ഉളളിടത്ത് കലാപം ഉണ്ടാവില്ലെന്നും ഒരു നല്ല കലാകാരന് ഒരിക്കലും കലാപക്കാരനാകാന്‍ കഴിയില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കേരള ഫോക്ലോര്‍ അക്കാദമിയുടെ സ്‌കൂള്‍ ഫോക്ലോര്‍ ക്ലബ്ബിന്റെ ജില്ലാ തല പ്രവര്‍ത്തന ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എന്‍.എ. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.

ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. റഹ് മാന്‍ തായലങ്ങാടി, വാസു ചോറോട്, വി.വി. പ്രഭാകരന്‍, രാജേഷ് കടന്നപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിച്ചു. മാതൃഭൂമി ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

മായിപ്പാടി ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ നാടന്‍ കലാമേള ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. ഇ. വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ ഇ.കെ.ഷൈനി, പി.ടി.എ പ്രസിഡണ്ട് പി.ബി. അബ്ദുര്‍ റഹ് മാന്‍, ഹെഡ്മാസ്റ്റര്‍ കെ. അബ്ദുല്‍ ഹമീദ്, എസ്. എം. റഫീഖ് ഹാജി, എ. ഗിരീഷ് ബാബു, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, അബ്ദുര്‍ റഹീം പുത്തൂര്‍, സി. രാമകൃഷ്ണന്‍, വേണുഗോപാല്‍, പി.കെ. സരോജിനി, ജനാര്‍ദ്ധനന്‍ രാജേഷ്, സുരേന്ദ്രന്‍, മഹമൂദ് ബള്ളൂര്‍, ഹനീഫ് കോട്ടക്കുന്ന്, അംസു മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

വടകര കുഞ്ഞി മൂസ സംഘവും അവതരിപ്പിച്ച കളരിപ്പയറ്റും കോല്‍ക്കളിയും താവം ഗ്രാമ വേദിയുടെ നാട്ടറിവ് പാട്ടും പരിപാടി ആഘര്‍ഷകമാക്കി.
കലകള്‍ നാടിന്റെ ഐക്യം; സൗഹാര്‍ദ്ധത്തിനായി എല്ലാവരും കൈകോര്‍ക്കണം: എന്‍.എ.നെല്ലിക്കുന്ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia