പെര്‍ഡാല ഗവ. യു പി സ്‌കൂള്‍ നാടിന് മാതൃക: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Aug 7, 2016, 09:30 IST
പെര്‍ഡാല: (www.kasargodvartha.com 07/08/2016) ഒരു അധ്യാപിക വിരമിക്കുന്ന സമയത്ത് ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സ്‌കൂളിന് സംഭാവന ചെയ്തത് വേറെവിടെയും കേള്‍ക്കാത്ത സംഭവമാണെന്നും പെര്‍ഡാല ജി ബി യു പി സ്‌കൂള്‍ നാടിന് മാതൃകയണെന്നും എം എല്‍ എ എന്‍.എ. നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.
പെര്‍ഡാല ജി.എച്ച്.എസ് ജി ബി യു പി സ്‌കൂളുകളുടെ രക്ഷാകര്‍തൃ സമിതിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ടി എ അധ്യക്ഷന്‍ എന്‍ ബി ബഡുവന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈബുന്നിസ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാമപ്രസാദ് മാന്യ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോന്‍, വാര്‍ഡ് മെമ്പര്‍ ശാന്ത, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, എസ് എം സി ചെയര്‍മാന്‍ മൊയ്തീന്‍ കുഞ്ഞി പള്ളത്തടുക്ക എന്നിവര്‍ സംസാരിച്ചു.
ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രവീന്ദ്ര പി സ്‌കൂളിന്റെ ആവശ്യകതകള്‍ എം എല്‍ എയെ ബോധ്യപ്പെടുത്തി. യുപി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഗുരുമൂര്‍ത്തി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ചന്ദ്രഹാസന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, N.A.Nellikunnu, MLA, school, N.A Nellikkunnu MLA inaugurates Perdala GUP school meet.