യക്ഷഗാനത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഉള്‍പെടുത്തണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ
Oct 11, 2014, 15:12 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2014) അവികസിത ജില്ലയായ കാസര്‍കോടിന്റെ തനത് കലാരൂപമായ യക്ഷഗാനത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഇനമായി ഉള്‍പെടുത്തണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. വ്യത്യസ്ത സംസ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ ബധ്യതയാണ്. ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള കാസര്‍കോടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
കന്നഡ, മലയാള ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ഭാഷാ വൈവിധ്യത്തിന്റെയും സമന്വയമാണു യക്ഷഗാനം. സര്‍വകലാശാലാ തലത്തില്‍ മത്സരങ്ങളില്‍ ഇടം കിട്ടിയിട്ടുള്ള യക്ഷഗാനം സ്‌കൂള്‍ യുവജനോല്‍സവത്തില്‍ അവഗണിക്കപ്പെടുന്നത് അഭികാമ്യമല്ല. കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായ യക്ഷഗാനം സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ എന്‍.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, N.A.Nellikunnu, MLA, Kerala, Yakshaganam, School, Yuvajanolsav, Programme.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, N.A.Nellikunnu, MLA, Kerala, Yakshaganam, School, Yuvajanolsav, Programme.
Advertisement: