വിദ്യാഭ്യാസ പ്രോത്സാഹനത്തിന് കെ ടി പി ജെ ഉദാത്ത മാതൃക: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Jun 3, 2017, 09:22 IST
തളങ്കര: (www.kasargodvartha.com 03/06/2017) വിദ്യാഭ്യാസ പ്രോത്സാഹനത്തിന് യു എ ഇ കെ ടി പി ജെ ഉദാത്ത മാതൃകയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ജി എല്‍ പി എസ് പടിഞ്ഞാറില്‍ നടന്ന കാസര്‍കോട് മുനിസിപ്പല്‍ തല പ്രവേശനോത്സവ ചടങ്ങില്‍ യു എ ഇ കെ ടി പി ജെ ഭാരവാഹികള്‍ സ്‌കൂള്‍ ബാഗും കുടയും എം എല്‍ എക്ക് കൈമാറി. കുട്ടികളുടെ അഭാവം മൂലം അടച്ചു പൂട്ടപ്പെടും എന്ന ഭീതിയിലായിരുന്ന സ്‌കൂളിനെ നിലനിര്‍ത്താന്‍ വേണ്ടി 17 വര്‍ഷത്തോളമായി കെ ടി പി ജെ ഈ സഹായം നല്‍കി വരുന്നു.
സ്‌കൂളിലെ 130 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്രാവശ്യം യൂണിഫോം, ഷൂസ്, ബാഗ്, കുട, നോട്ട് പുസ്തകങ്ങള്‍ എന്നിവ നല്‍കുന്നത്. വര്‍ഷങ്ങളായി വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി, എസ് എസ് എല്‍ സിയില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മെഡലും മറ്റു ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സംഘടന നല്‍കി വരുന്നു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പെടുത്തി സ്‌കൂളിന് 40 ലക്ഷം രൂപാ ചെലവില്‍ പുതിയ കെട്ടിടം അനുവദിക്കുമെന്നും സ്മാര്‍ട് ക്ലാസ് റൂം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ യു എ ഇ കെ ടി പി ജെ കമ്മിറ്റി അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thalangara, School, Programme, N A Nellikunnu, MLA, Students, Kasaragod.