city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനം വിരിയിച്ച വസന്തം എന്‍ എ; തിരഞ്ഞെടുപ്പ് ഗാനം ചെര്‍ക്കളം അബ്ദുല്ല പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25.04.2016) യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര രചിച്ച് കണ്ണൂര്‍ മുഹമ്മദ് അലി ആലപിച്ച വികസനം വിരിയിച്ച വസന്തം എന്‍ എ എന്ന തിരഞ്ഞെടുപ്പ് ഗാനം കാസര്‍കോട് ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പ്രകാശനം ചെയ്തു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നിന്റെ വിജയത്തിനും യു ഡി എഫിന്റെ തുടര്‍ഭരണത്തിനും വേണ്ടി നടത്തുന്ന ഹൈടെക് പ്രചരണത്തിന്റെ ഭാഗമായാണ് സി ഡി പുറത്തിറക്കിയത്.

ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹ് മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന്, യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ടി ഇ അബ്ദുല്ല, കെ എം ശംസുദ്ദീന്‍, എല്‍ എ മഹ് മൂദ് ഹാജി, എ എ ജലീല്‍, മാഹിന്‍ കേളോട്ട്, എ എം കടവത്ത്, അഡ്വ. വി എം മുനീര്‍, കെ എം സി സി നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, മഹ് മൂദ് കുളങ്കര, ശരീഫ് പൈക്ക, അസ്ലം പടിഞ്ഞാര്‍, റഹീം നെക്കര, സത്താര്‍ ആലംപാടി, യൂത്ത് ലീഗ് എം എസ് എഫ്, എസ് ടി യു ജില്ലാ മണ്ഡലം ഭാരവഹികള്‍ സംബന്ധിച്ചു.

എന്‍ എ നെല്ലിക്കുന്നിന്റെയും മറ്റു യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനു വേണ്ടി വളരണം ഈ നാട് തുടരണം ഈ ഭരണം എന്ന പ്രമേയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശക്തമായ ഓണ്‍ലൈന്‍ കാമ്പയിന്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ചിരുന്നു. പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ട് കടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരും മറ്റു സഹ ഭാരവാഹികളുമാണ് ഓണ്‍ലൈന്‍ കാമ്പയിന് നേതൃത്വം നല്‍കുന്നത്.

വികസനം വിരിയിച്ച വസന്തം എന്‍ എ; തിരഞ്ഞെടുപ്പ് ഗാനം ചെര്‍ക്കളം അബ്ദുല്ല പ്രകാശനം ചെയ്തു



Keywords : UDF, N.A.Nellikunnu, Election 2016, Cherkalam Abdulla, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia