city-gold-ad-for-blogger

കര്‍ണാടക എം.എല്‍.എ. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് വിവാഹിതനായി

ബംഗളൂരു: (www.kasargodvartha.com 24/08/2015) കര്‍ണാടക എം.എല്‍.എയും നാലപ്പാട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ എന്‍.എ. ഹാരിസ് നാലപ്പാടിന്റെയും സുഹറ ഹാരിസിന്റേയും മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് വിവാഹിതനായി. വിവാഹ ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഹൈദരാബാദ് കോയ ആന്‍ഡ് കമ്പനി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ടി.കെ. സലീമിന്റേയും നൗഷീന്‍ സലീമിന്റേയും മകള്‍ സംറിന്‍ സലീമാണ് വധു. ബംഗളൂരു പാലസില്‍ നടന്ന വിവാഹചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നിക്കാഹിന് കാര്‍മികത്വം വഹിച്ചത്.

(www.kasargodvartha.com)ഉമ്മന്‍ചാണ്ടിക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരളത്തില്‍നിന്നുള്ള മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്, ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് മല്ലികാര്‍ജുന ഖാര്‍ഖെ, മുന്‍ കേന്ദ്രമന്ത്രിമാരായ എസ്.എം കൃഷ്ണ, വീരപ്പമൊയ്‌ലി, ഓസ്‌ക്കാര്‍ ഫെര്‍ണാഡസ്, ജാഫര്‍ ഷരീഫ്, സി.എം. ഇബ്രാഹിം, കര്‍ണാടക മന്ത്രിമാരായ കെ.ജെ ജോര്‍ജ്, യു.ടി. ഖാദര്‍, റോഷന്‍ ബേഗ്, അമ്മയ്യ ഗൗഡ, ഡി.കെ ശിവകുമാര്‍, ദേശ് പാണ്ടെ, എസ്.കെ പാട്ടീല്‍, ഖമറുല്‍ ഇസ്ലാം, രമാനാഥ റൈ, വിനയ്കുമാര്‍ സൊര്‍ക്കെ, ഹാരിസിന്റെ പിതാവും നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. എന്‍.എ. മുഹമ്മദ്, ഹാരിസിന്റെ ഭാര്യാ പിതാവ് കെ. മൊയ്തീന്‍കുട്ടി ഹാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസഫലി, ആസാദ് മൂപ്പന്‍, യഹ് യ തളങ്കര, യേനപ്പോയ അബ്ദുല്ല കുഞ്ഞി, ഡോ. പി.എ ഇബ്രാഹിം ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, യു.കെ. യൂസഫ്, പത്മജാ വേണുഗോപാല്‍, ലത്വീഫ് ഉപ്പള ഗേറ്റ്, ഡോ. എം.പി. ഷാഫി ഹാജി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഖാദര്‍ തെരുവത്ത്, സിനിമാ താരങ്ങളായ മമ്മൂട്ടി, പുനീത് രാജ്കുമാര്‍, റോക്‌ളൈന്‍ വെങ്കിടേഷ്, രമേശ് അരവിന്ദ്, സുമലത, അമലാപോള്‍, എം.പിമാരായ ജോസ് കെ. മാണി, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, എ.പി അ്ബദുല്ലകുട്ടി, മുന്‍ മന്ത്രി സി.ടി അഹ്മദ് അലി, മുന്‍ എം.എല്‍.എമാരായ കെ.വി. കുഞ്ഞിരാമന്‍, സി.എച്ച് കുഞ്ഞമ്പു, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട് (സിറ്റി ഗോള്‍ഡ്), ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഹാജി എന്‍.എ അബൂബക്കര്‍, കെ.എം. ഹനീഫ് (പി.എ. കോളജ്), കൊപ്പല്‍ അബ്ദുല്ല, റിട്ട. ഹൈക്കോടതി ജഡ്ജ് കെ.എ മുഹമ്മദ് ഷാഫി, ഡോ. റോയ്, പോള്‍ ജോണ്‍, എം.ഐ.എസ് മുഹമ്മദ് കുഞ്ഞി, അസ്ലം പടിഞ്ഞാര്‍, പി.ബി. അഹ്മദ്, ടി.എ. ഷാഹുല്‍ ഹമീദ്, ബി.എ. ഹമീദ്, മധൂര്‍ ഹംസ, മജീദ് തെരുവത്ത്, അഡ്വ. സി.കെ. ശ്രീധരന്‍, പി.എ അഷ്‌റഫ് അലി, റിട്ട. എസ്.പി പി. ഹബീബ് റഹ് മാന്‍, എല്‍.എ. മഹമൂദ് ഹാജി, എം. അബ്ബാസ് കുമ്പള, മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.എസ്  അര്‍ഷദ്, എ കെ എം  അഷ്‌റഫ്‌, കെ.ഇ.എ ബക്കര്‍, അബ്ബാസ് മുതലപ്പാറ, നൗഷാദ് ഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ് തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു.

കര്‍ണാടക എം.എല്‍.എ. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് വിവാഹിതനായി

കര്‍ണാടക എം.എല്‍.എ. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് വിവാഹിതനായി
കര്‍ണാടക എം.എല്‍.എ. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് വിവാഹിതനായി
കര്‍ണാടക എം.എല്‍.എ. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് വിവാഹിതനായി
കര്‍ണാടക എം.എല്‍.എ. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് വിവാഹിതനായി

Keywords : Wedding days, Kerala, MLA, Son, NA Haris, NA Muhammed Haris,  Samrin Saleem, Bangalore, NA Muhammed Haris weds Samrin Saleem. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia