city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അലങ്കരിച്ച ജീപ്പില്‍ നഗരം ചുറ്റി എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 10.05.2016) പൂക്കള്‍ കൊണ്ട് അലങ്കരിച്ച തുറന്ന ജീപ്പില്‍ കാസര്‍കോട്ട് നഗരത്തില്‍ എന്‍ എ നെല്ലിക്കുന്നിന്റെ പര്യടനം. തന്റെ ജന്മ നാടായ നെല്ലിക്കുന്നില്‍ നിന്നുതന്നെയാണ് തുറന്ന ജീപ്പിലെ പര്യടനത്തിന് തുടക്കം കുറിച്ചത്.

ബന്ധുവും ദുബൈയില്‍ വ്യവസായിയുമായ സെമീര്‍ എസ് ബി കെയാണ് സ്ഥാനാര്‍ത്ഥിക്ക് തുറന്ന ജീപ്പൊരുക്കിയത്. വോട്ടഭ്യര്‍ത്ഥിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ വന്‍ ആവേശത്തോടെ വരവേറ്റു. മുസ്ലിം ലീഗ് നേതാക്കളായ എ എം കടവത്ത്, കെ എം ബഷീര്‍ തുടങ്ങിയവര്‍ എന്‍ എ നെല്ലിക്കുന്നിനെ ജീപ്പില്‍ അനുഗമിച്ചു. 

ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് വിവിധയിടങ്ങളില്‍ ലഭിച്ചത്. പൂക്കള്‍ക്ക് പുറമെ എല്‍ ഇ ഡി ലൈറ്റുകളും തുറന്ന ജീപ്പില്‍ ഒരുക്കിയിരുന്നു. വികസന തുടര്‍ച്ചയ്ക്ക് യു ഡി എഫിനെ വിജയിപ്പിക്കണമെന്ന് നെല്ലിക്കുന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

പര്യടനം മീന്‍ മാര്‍ക്കറ്റില്‍ സി ടി അഹ് മദലി ഉദ്ഘാടനം ചെയ്തു

ജീവിത സന്ധാരണത്തിന് വെയിലും മഴയുമേറ്റ് മത്സ്യം വിറ്റിരുന്ന മത്സ്യ തൊഴിലാളികള്‍ക്ക് കോടികള്‍ ചിലവിട്ട് നെല്ലിക്കുന്നിന്റെ ശ്രമഫലമായി യഥാര്‍ത്ഥ്യമാക്കിയ അത്യാധുനിക മത്സ്യ മാര്‍ക്കറ്റില്‍ നല്‍കിയ സ്വീകരണം ആവേശമുറ്റിയ നന്ദി പ്രകടനമായി. ശേഷം കാസര്‍കോട് നഗരസഭയിലെ ആദ്യ ദിന പര്യടനത്തിന് കടലോര മക്കളുടെ വാസ കേന്ദ്രമായ കടപുറത്ത് നിന്നും ആരംഭം കുറിച്ചു. പര്യടനം മീന്‍ മാര്‍ക്കറ്റില്‍ സി ടി അഹ് മദലി ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് പാലം, കസബ പാലം, നെല്ലിക്കുന്ന് ബീച്ച് റോഡ്, കാസര്‍കോട് ഫിഷിംഗ് ഹാര്‍ബര്‍, നിരവധി തീരദേശ റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഗ്രാമീണ റോഡുകള്‍, സി സി ടി വി ക്യാമറ തുടങ്ങിയ വികസന പദ്ധതികള്‍ക്ക് പുറമെ കടലോര മേഖലയിലെ രണ്ടായിരത്തോളം പേര്‍ക്കായി ഒരു കോടിയിലധികം രൂപയുടെ കാരുണ്യ പദ്ധതികളാണ് നെല്ലിക്കുന്ന് മുഖേന അനുവദിച്ചത്.

കസബ കടപ്പുറം, ചേരങ്കൈ കടപ്പുറം, കടപ്പുറം ജംഗ്ഷന്‍ (ഫിര്‍ദൗസ് നഗര്‍), നെല്ലിക്കുന്ന് ജംഗ്ഷന്‍, പള്ളം, അടുക്കത്ത്ബയല്‍, നുള്ളിപ്പാടി, അണങ്കൂര്‍ ജംഗ്ഷന്‍, നെല്‍ക്കള, വിദ്യാനഗര്‍, ചാലക്കുന്ന്, ചാല, ബെദിര, ടിപ്പു നഗര്‍, കൊല്ലംപാടി, പച്ചക്കാട് എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി തുരുത്തിയില്‍ സമാപിച്ചു.

കര്‍ണാടക വനം വകുപ്പ് മന്ത്രി രാമ നാഥ റൈ, അഡ്വ. ഗോവിന്ദന്‍, ടി ഇ അബ്ദുല്ല, കെ എം ഷംസുദ്ദീന്‍ ഹാജി, എല്‍ എ മഹ് മൂദ് ഹാജി,  കരുണ്‍ താപ്പ, എ എം കടവത്ത്, ജി നാരായണന്‍, ആര്‍ ഗംഗാധരന്‍, മൊയ്തീന്‍ കൊല്ലംപാടി, എ എ അസീസ്, കെ ഖാലിദ്, ഇ അബൂബക്കര്‍, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, എ കെ നായര്‍, മൂസ ബി ചെര്‍ക്കള, അഡ്വ. വി എം മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, പ്രദീപ് കുമാര്‍, കെ എം ബഷീര്‍, എ എ അബ്ദുര്‍ റഹ് മാന്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഖാദര്‍ ബങ്കര, ഖാദര്‍ ചെങ്കള, നവാസ് കുഞ്ചാര്‍, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ഹമീദ് ബെദിര, അബ്ബാസ് ബീഗം, ഉസ്മാന്‍ കടവത്ത്, അബ്ബാസ് മലബാര്‍, ബി എം സി ബഷീര്‍, പി വി മുഹമ്മദ് കുഞ്ഞി, ഉബൈദുല്ല കടവത്ത്, നൂറുദ്ദീന്‍ ബെളിഞ്ചം, ഖാദര്‍ പാലോത്ത്, ആര്‍ പി രമേഷ് ബാബു, എ കെ മൊയ്തീന്‍ കുഞ്ഞി, എ കെ അബ്ബാസ് ഹാജി, ഹമീദ് ചേരങ്കൈ, മാലിക് ചെങ്കള, ബഷീര്‍ ജാല്‍സൂര്‍, മുസ്താഖ് ചേരങ്കൈ, ജലീല്‍ അണങ്കൂര്‍, വെല്‍ക്കം മുഹമ്മദ്, ബി മൊയ്തീന്‍ കുഞ്ഞി, എം പി അബൂബക്കര്‍, ബഷീര്‍ നെല്ലിക്കുന്ന്, നൗഫല്‍ തായല്‍, മുജീബ് തളങ്കര, സുഭാഷ് നാരായണന്‍, മുഹമ്മദ് സാലി, ഖാലിദ് പച്ചക്കാട്, സവാദ് നുള്ളിപ്പാടി, രവി കുമാര്‍ നുള്ളിപ്പാടി, അമ്മി ചേരൂര്‍, മനാഫ് നുള്ളിപ്പാടി, മഹ്‌റൂഫ് പാണാര്‍ക്കുളം, ഫിറോസ് അണങ്കൂര്‍, ഉസ്മാന്‍ അണങ്കൂര്‍, അബ്ദുല്ല നുള്ളിപ്പടി, മുഹമ്മദ് ചീപ്, മുഹമ്മദ് ബേഡകം, അമീര്‍ പച്ചക്കാട്, ഉമേഷ് അണങ്കൂര്‍, കമലഹാസ സുവര്‍ണ, കുഞ്ഞി വിദ്യാനഗര്‍, അനില്‍ കുമാര്‍ ഇടവണ, അര്‍ജുന്‍ തായലങ്ങാടി, സി ഐ എ ഹമീദ്, സി കെ വിജയന്‍, ഷഫീഖ് തുരുത്തി, സജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അലങ്കരിച്ച ജീപ്പില്‍ നഗരം ചുറ്റി എന്‍ എ നെല്ലിക്കുന്ന്

അലങ്കരിച്ച ജീപ്പില്‍ നഗരം ചുറ്റി എന്‍ എ നെല്ലിക്കുന്ന്

അലങ്കരിച്ച ജീപ്പില്‍ നഗരം ചുറ്റി എന്‍ എ നെല്ലിക്കുന്ന്

അലങ്കരിച്ച ജീപ്പില്‍ നഗരം ചുറ്റി എന്‍ എ നെല്ലിക്കുന്ന്

Keywords : Kasaragod, N.A Nellikunnu, Election 2016, Campaign, Inauguration, UDF.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia