ആവശ്യങ്ങളും പരാതികളുമായി ജനങ്ങള്‍; ആശ്വാസമേകി എം.എല്‍.എ
May 14, 2012, 16:43 IST
തുരുത്തി: ഓവുചാല്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വരെ, വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ കുടുംബജീവിതം വരെ പിന്നെയും നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും. നാടിന്റെ പ്രശ്നങ്ങളും പരാതികളും തീരാത്ത ചോദ്യമായപ്പോള്‍ ജനപ്രതിനിധി എല്ലാം സസൂക്ഷം കേട്ടു. പിന്നെ പ്രശ്നങ്ങള്‍ക്ക് പരമാവധി പരിഹാരം കാണാനും ആവശ്യങ്ങള്‍ പരിഗണിക്കാനും ആവുന്നതെല്ലാം ചെയ്യുമെന്ന കളങ്കമില്ലാത്ത ഉറപ്പും ആശ്വാസവാക്കും.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുമായുള്ള തുരുത്തിയില്‍ നടന്ന ഓപ്പണ്‍ ഫോറം പരിപാടിയാണ് ജനപ്രതിനിധിയുമായി നേരിട്ടുള്ള സംവാദത്തിന് വേദിയായത്. തുരുത്തി ശാഖ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. അഷറഫ് ഓതുന്നപുരം അദ്ധ്യക്ഷത വഹിച്ചു. ടി.എ.മുഹമ്മദ് കുഞ്ഞി, അഡ്വ.വി.എം.മുനീര്‍, ഇ.അബ്ദുല്‍ റഹ്മാന് കുഞ്ഞ്, ഖാലിദ് പച്ചക്കാട്, കെ.എം.സൈനുദ്ദീന്‍ ഹാജി, ടി.എച്ച്.മുഹമ്മദ്, ടി.കെ.അഷറഫ്, സൈനുദ്ദീന്‍ തുരുത്തി, ടി.എം.അബൂബക്കര്‍ ഹാജി, അഷ്ഫാഖ് തുരുത്തി, ടി.എം.എ.തുരുത്തി, റഷീദ് തുരുത്തി പ്രസംഗിച്ചു.

Keywords: Kasaragod, Thuruthi, N.A Nellikunnu, MLA.