city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനമിടിച്ച് പരിക്കേറ്റ 13കാരന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍; കുട്ടിയുടെ ഓര്‍മശക്തിയും നഷ്ടമായി

ബേക്കല്‍: (www.kasargodvartha.com 22/09/2017) വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 13കാരന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ഓര്‍മശക്തിയും നഷ്ടപ്പെട്ടു. പൂച്ചക്കാട് തെക്കുപുറത്തെ സുഹ്റാ മന്‍സിലില്‍ നസീമയുടെ മകന്‍ അഫീളു റഹ് മാനെ (13) യാണ് പൂച്ചക്കാട് തെക്കുപുറം കെ എസ് ടി പി റോഡരികില്‍ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴുമണിയോടെ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയ അഫീളു റഹ് മാനെ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ പരിസരവാസികളാണ് കണ്ടത്. ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ദേഹമാസകലം അടിയേറ്റ പാടുകള്‍ ഉള്ളതായി കണ്ടത്. നില ഗുരുതരമായതിനാല്‍ മംഗളൂരു സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടി ഇപ്പോള്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബോധം തിരികെ ലഭിച്ചുവെങ്കിലും അപകടത്തിന് ശേഷമുള്ള കാര്യങ്ങളൊന്നും ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ല.

ഇത് സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി സ്വീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മൊഴിയെടുക്കാനും പോലീസ് തയ്യാറായില്ല. ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് ദൃക്സാക്ഷികള്‍ പോലീസിന് സൂചന നല്‍കിയെങ്കിലും ഇതുവരെയും വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ അകന്ന് കഴിയുകയാണ്. കുട്ടിയെ മനപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ബന്ധുക്കള്‍ സംശയിക്കുന്നു. ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നതങ്ങളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

വാഹനമിടിച്ച് പരിക്കേറ്റ 13കാരന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍; കുട്ടിയുടെ ഓര്‍മശക്തിയും നഷ്ടമായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Bekal, Accident, Hospital, Medical College, Treatment, Police, Complaint, Vehicle,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia