'പാക്യാര റോഡിനോട് അവഗണന; പഞ്ചായത്ത് മെമ്പര്‍ രാജിവെക്കണം'
May 30, 2012, 18:43 IST
ഉദുമ: പാക്യാര, നാലാംവാതുക്കല്‍, എരോല്‍, കണ്ണംകുളം റോഡിനോട് ഉദുമ പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പാക്യാര ശാഖ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള മിക്ക റോഡുകളും നവീകരിച്ചിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഈ റോഡുകള്‍ ഒഴിവാക്കുകയായിരുന്നു. വാര്‍ഡ് മെമ്പറോട് നാട്ടുകാര്‍ പലതവണ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചുവെങ്കിലും മെമ്പര്‍ മോശമായി പെരുമാറിയുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നത്തിന് നേരെ മുഖംതിരിഞ്ഞുനില്‍ക്കുന്ന പഞ്ചായത്ത് മെമ്പര്‍ ഉടന്‍ രാജിവെക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് മെമ്പര്‍ പങ്കെടുക്കുന്ന ഗ്രാമസഭ അടക്കമുള്ള പരിപാടികളിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പി.എ. ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍.ബി. ഷബീര്‍, ഹക്കീം ഉദുമ, ശംസീര്‍, പി.എ. നസീര്‍, മുനാസ് കുന്നില്‍, പി.എ. റഹീസ്, നുഹ്മാന്‍ പാക്യാര, പി.എ. സിറാജുദ്ദീന്‍ പ്രസംഗിച്ചു.
Keywords: Kasaragod, Uduma, Road, Panchayath member.