city-gold-ad-for-blogger

ആര്യാടനേയും മുരളിയെയും ബഹിഷ്‌കരിക്കുമെന്ന് യൂത്ത് ലീഗ്

ആര്യാടനേയും മുരളിയെയും ബഹിഷ്‌കരിക്കുമെന്ന് യൂത്ത് ലീഗ്
ഉദുമ: അര്യാടന്‍ മുഹമ്മദും കെ. മുരളീധരനും പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത് യൂത്ത് ലീഗ് തീരുമാനിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ആര്യാടന്‍ മുഹമ്മദും, മുസ്ലിം ലീഗിന്റെ സഹായം ഇനി ആവശ്യമില്ലെന്നും വട്ടിയൂര്‍കാവ് മണ്ഡലം ഇനി ജീവിതകാലം മുഴുവന്‍ കൈവശം വയ്ക്കാം എന്നൊക്കെയുളള മുരളിധരന്റെ മിഥ്യാ ധാരണയുമാണ് അവരെ കൊണ്ട് തുടര്‍ച്ചയായി മുസ്ലിം ലീഗ് വിരുദ്ധ പ്രസ്താവനകള്‍ നടത്താനും ഭൂരിപക്ഷ ജാതി സംഘടനകളെ പ്രീതിപ്പെടുത്താനും പ്രേരിപ്പിക്കുന്നത്.

മുരളീധരന്‍ ഒരുകാലത്ത്‌ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോഴും പാണക്കാട് തങ്ങളുടെയും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെയും ശുപാര്‍ശയും സഹായം കൊണ്ട് മാത്രം പാര്‍ട്ടിയില്‍ പരിഗണന ലഭിച്ചിരുന്ന മുരളീധരന്‍ നന്ദികെട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2004ഉം 2006ഉം മറക്കേണ്ട എന്ന് ലീഗിനെ ഓര്‍മിപ്പിക്കുന്ന മുരളീധരന്‍, മന്ത്രിയായിരിക്കെ, സിറ്റിംങ് സീറ്റില്‍ തോറ്റ കാര്യവും മറക്കരുത്.
അഷറഫ് പൊയ്യയില്‍, ഹാരിസ്, ബി.പി. ഖാദര്‍, കെ.എം.എ റഹ്മാന്‍, മൊയ്തു കാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Aryadan Mohammed, K.Muraleedharan, Muslim-youth-league, Uduma, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia