യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാംപെയിന്‍; മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ പഞ്ചായത്ത് കമ്മിറ്റി പുത്തിഗെയില്‍ നിന്ന്
Dec 28, 2015, 10:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.12.2015) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക...എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാംപെയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള ആദ്യ പഞ്ചായത്ത് കമ്മിറ്റി പുത്തിഗെയില്‍ നിലവില്‍ വന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് അധ്യക്ഷന്‍ കണ്ണൂര്‍ ഇസ്മാഈല്‍ ഹാജിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ അയ്യൂബ് സീതാംഗോളി അധ്യക്ഷനായിരുന്നു.
ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി അധ്യക്ഷന്‍ അയ്യൂബ് ഉറുമി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം. അബ്ദുല്ല മുഗു, പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി റസാഖ് കോടി, ടി. അബു, കെ.പി.എം റഫീഖ്, റഫീഖ് കണ്ണൂര്‍, സവാദ് അംഗടിമുഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്ലിം ലീഗ് കലാ കൂട്ടായ്മയായ ഹരിത സംഗമം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിയ സി.എച്ച് അനുസ്മരണ ഗാനത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്കയ്ക്ക് ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഹനീഫ് സീതാംഗോളി സ്വാഗതവും സഅദ് അംഗടിമുഗര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹനീഫ് സീതാംഗോളി (പ്രസിഡണ്ട്), സഹദ് അംഗടിമുഗര്‍ (ജനറല്‍ സെക്രട്ടറി), നസീര്‍ പുത്തിഗെ (ട്രഷറര്‍), ഖാദര്‍ അംഗടിമുഗര്‍, ഹക്കീം കന്തല്‍, ഇല്ല്യസ് ഹുദവി (വൈസ് പ്രസിഡണ്ടുമാര്‍), സിദ്ദീഖ് എന്‍, അദ്രു മുക്കാരിക്കണ്ടം, അലി മുഗു (ജോസെക്രട്ടറിമാര്‍).
Keywords : Youth League, Panchayath, Committee, Meeting, Kasaragod, Manjeshwaram.