മുസ്ലിം യൂത്ത് ലീഗ് കീഴൂര്‍ ശാഖ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച
Nov 4, 2016, 09:39 IST
കീഴൂര്‍: (www.kasargodvartha.com 04.11.2016) മുസ്ലിം യൂത്ത് ലീഗ് കീഴൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച നടക്കും. യേനപ്പോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കീഴൂര്‍ മുസ്ലിം ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.
ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, നേത്രരോഗ വിദഗ്ദര്‍, ത്വക്ക് രോഗ വിദഗ്ദര്‍, കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്, എല്ല് രോഗ വിദഗ്ദര്‍ എന്നിവരുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭിക്കും. കൂടാതെ ആധുനിക സൗകര്യത്തോടു കൂടിയ ദന്ത രോഗ വിദഗ്ദരുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്. മരുന്നുകളും സൗജന്യമായി നല്‍കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികളുടെ തുടര്‍ ചികിത്സയ്ക്കായി ഗ്രീന്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഈ കാര്‍ഡുണ്ടെങ്കില്‍ യേനപ്പോയ മെഡിക്കല്‍ കോളജില്‍ നിന്ന് 50% മുതല്‍ 75% വരെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്ന്് സംഘാടകര്‍ അറിയിച്ചു.
സഹീര്‍ എ സെഡ് അധ്യക്ഷത വഹിച്ചു. ഖാദര്‍ മിര്‍ഷാദ് ടി കെ, അബൂബക്കര്‍, ഹസൈനാര്‍ ടി കെ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ഇബ്രാഹിം ഖലീലിനെയും, കണ്‍വീനറായി അസ്‌കര്‍ അലിയെയും തെരഞ്ഞെടുത്തു. അംഗങ്ങളായി സഹീര്‍ എ സെഡ്, അഷ്‌റഫ് സി എം, അബൂബക്കര്‍, ഹസൈനാര്‍ ടി കെ, അസ്‌ലം കീഴൂര്‍, ഖാദര്‍ മിര്‍ഷാദ് ടി കെ, മുനീര്‍ മിലിട്ടറി, മുഹമ്മദ് കുഞ്ഞി, അന്‍വര്‍, നിസാര്‍, അമീര്‍ പാപ്പു എന്നിവര്‍ പ്രവര്‍ത്തക സമിതിയായും തെരഞ്ഞെടുത്തു. അഷ്‌റഫ് സി എം സ്വാഗതവും ട്രഷറര്‍ അസ്‌ലം കീഴൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, Kizhur, Muslim Youth League, Medical-camp, Free Treatment, yenepoya-medical-college, school, camp, MYL Keezhur will conduct free medical camp on Sunday .