city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തെ പാല്‍ക്കടലാക്കി വൈറ്റ് ഗാര്‍ഡ് പരേഡ്

നഗരത്തെ പാല്‍ക്കടലാക്കി വൈറ്റ് ഗാര്‍ഡ് പരേഡ്


കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വൈറ്റ് ഗാര്‍ഡ് പരേഡ് തളങ്കരയില്‍ നിന്നും പ്രയാണം ആരംഭിച്ചു. നഗരത്തെ പാല്‍ക്കടലാക്കിക്കൊണ്ടാണ് വൈറ്റ് ഗാര്‍ഡ് സമ്മേളന വേദിയായ പുതിയ ബസ് സ്റ്റാന്‍ഡിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലേക്ക് അടിവെച്ചു നീങ്ങുന്നത്. തായലങ്ങാടി ട്രാഫിക്ക് സര്‍ക്കിള്‍ വഴി എം.ജി. റോഡിലൂടെ പഴയ ബസ് സ്റ്റാന്‍ഡ് ചുറ്റിയാണ് പരേഡ് സമ്മേളന സ്ഥലമായ പുതിയ ബസ് സ്റ്റാന്‍ഡിലെത്തുക.

നഗരത്തെ പാല്‍ക്കടലാക്കി വൈറ്റ് ഗാര്‍ഡ് പരേഡ്

പരേഡിന്റെ മുന്നില്‍ അനൗണ്‍സ്‌മെന്റ് വാഹനവും ബാന്‍ഡ് മേളവും അതിനുപിന്നില്‍ ഹരിതപതാകയേന്തിയ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളും നേതാക്കളുമാണ് അണിനിരന്നത്. ഇതിനുപിന്നാലെയാണ് വൈറ്റ് ഗാര്‍ഡിന്റെ ചിട്ടയോടുള്ള പരേഡും സമ്മേളന വേദി ലക്ഷ്യമാക്കി നീങ്ങിയത്. പരേഡ് വീക്ഷിക്കുന്നതിന് തളങ്കരയിലെയും സമീപ പ്രദേശങ്ങളിലേയും ആബാല വൃദ്ധംജനങ്ങളും ഒഴുകി എത്തിയിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ റോഡരികിലെ വീടുകളുടെ ടെറസുകളിലും മതിലുകളിലും സ്ഥാനം പിടിച്ചാണ് പരേഡ് വീക്ഷിച്ചത്.

നഗരത്തെ പാല്‍ക്കടലാക്കി വൈറ്റ് ഗാര്‍ഡ് പരേഡ്

2,000 ത്തോളം വൈറ്റ് ഗാര്‍ഡുമാരാണ് പരേഡില്‍ അണിനിരന്നത്. പ്രകടനം നിരോധിച്ചതിനാല്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍നിന്നെത്തുന്ന പ്രവര്‍ത്തകര്‍ മുഴുവനും സമ്മേളന വേദിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. പരേഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം വളണ്ടിയര്‍മാരാണ് പരേഡിനെ നിയന്ത്രിച്ചത്. ഗതാഗത കുരുക്കൊഴിവാക്കാന്‍ പോലീസും രംഗത്തുണ്ട്.

സമ്മേളനം നിയന്ത്രിക്കാന്‍ എസ്.പി. എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ 500 റോളം പോലീസ് സേനാംഗങ്ങളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയിലും നിരവധി പോലീസുകാര്‍ രംഗത്തുണ്ട്. പോലീസിന്റെ ക്യാമറാ വിഭാഗവും പരിപാടികള്‍ ചിത്രീകരിക്കുന്നുണ്ട്.

Photos: Zubair Pallickal, Facebook

Keywords:  MYL white gard rally, Rally, MYL, kasaragod, MYL, Police, Thalangara, Malayalam News, MYL guards whiten the town

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia