city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബക്രീദ് ദിനത്തില്‍ കുന്നില്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ 'ഒരു പൊതിച്ചോറ് 'പരിപാടി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com12.09.2016) ബക്രീദ് ദിനത്തില്‍ കുന്നില്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ 'ഒരു പൊതിച്ചോറ് 'പരിപാടി ശ്രദ്ധേയമായി. റെയില്‍വെ സ്‌റ്റേഷന്‍, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തത്. കുന്നിലെ 20 ഓളം വീടുകളില്‍ നിന്നും ശേഖരിച്ച 150 പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.എ.നജീബ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് ബേക്കല്‍, കെ.ബി.അഫ്‌റഫ്, മാഹിന്‍ കുന്നില്‍, ഹാരിഫ് എടച്ചേരി, ഹുസൈന്‍ കൊക്കടം, ജാഫര്‍, മൊയ്തീന്‍ റഹ്മത്ത്, കെ.ബി. അബ്ദുല്ലക്കുഞ്ഞി, ഇര്‍ഷാദ് , സമീര്‍, ഷാഹി, അഷ്‌റഫ് എടച്ചേരി, മഷ്മൂദ്, മഹമ്മൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബക്രീദ് ദിനത്തില്‍ കുന്നില്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ 'ഒരു പൊതിച്ചോറ് 'പരിപാടി


Keywords: Kasaragod, Mogral puthur, Eid, Muslim Youth League, Programme, Railway station, Busstand, Food, Kerala, MYL Distrubutes Food Packets for Poor on Eid Day

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia