പൊതുസ്ഥലം കയ്യേറുന്നത് വ്യാപകമാകുന്നു; അന്വേഷണം വേണമെന്ന് യൂത്ത്‌ലീഗ്
Oct 30, 2013, 19:06 IST
കാസര്‍കോട്: ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരത്തിലേയും പരിസര പ്രദേശങ്ങളിലെയും പൊന്നുവിലയുള്ള സ്ഥലം കയ്യെന്നത് വ്യാപകമാകുന്നു. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പൊതു സ്ഥലം കയ്യേറുന്നതിനും വ്യാജ പട്ടയം ലഭിക്കുന്നതിനും ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കാന്‍ സിവില്‍ സ്റ്റേഷനും താലൂക്ക് ഓഫീസും കേന്ദ്രീകരിച്ചുള്ള ഏജന്‍സി സംഘം പ്രവര്‍ത്തിച്ചുവരികയാണ്. കാസര്‍കോട് അണങ്കൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ആയുർവേദ ആസ്പത്രിയുടെ തൊട്ടടുത്തുള്ള പൊതുസ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് പരിശോധിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കയ്യേറ്റം ചെയ്ത സംഭവം ഇതിന്റെ അവസാന ഉദാഹരണമാണ്. കയ്യേറ്റങ്ങള്‍ക്കും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ സഹായം ചെയ്യുന്നുവെന്നതിന്റെ തെളിവാണ് അണങ്കൂരിലെ സംഭവം മൂടിവെച്ചതോടെ പുറത്തുവന്നിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഷറഫ് എടനീര്‍, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഖലീല്‍ സിലോണ്‍, നൗഷാദ് മീലാദ്, സുബൈര്‍ മാര, ഹാഷിം ബംബ്രാണി, ഇഖ്ബാല്‍ ചൂരി, ഇ.എം.മൊയ്തീന്‍ കുഞ്ഞി, സി.എ.അഹമ്മദ് കബീര്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, താഹിര്‍ ചെര്‍ക്കള, ഹാരിസ് തായല്‍, ഡി.കെ.ഇബ്രാഹിം, ഹൈദര്‍ അലി, ഖയ്യൂം മാന്യ, മുജീബ് തളങ്കര, അഷറഫ് ഓതുന്നപുരം, ഹാരിസ് ബെദിര, ഖലീല്‍ കൊല്ലമ്പാടി, ബി.ടി.അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more