city-gold-ad-for-blogger

ആര്‍ എസ് എസ് കേന്ദ്രത്തിനടുത്തെ ആയുധശേഖരണം അന്വേഷണം ഊര്‍ജജിതമാക്കണം: യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 28/11/2016) കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ അര്‍ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് നിന്ന് ആയുധ ശേഖരം പോലീസ് കണ്ടെത്തിയതിനെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു. ശനിയാഴ്ച പോലീസ് നടത്തിയ റെയ്ഡിലാണ് വടിവാളും, ഇരുമ്പ് ദണ്ഡുകളും അടക്കമുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തത്.
കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കലാപങ്ങള്‍ അഴിച്ച് വിടുന്നതിന് വേണ്ടിയുളള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണോ ആയുധങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് വെച്ചത് എന്ന കാര്യം പോലിസ് അന്വേഷിച്ച് കണ്ടെത്തണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും ഒളിവില്‍ കഴിയാനുള്ള താവളങ്ങളായി കാഞ്ഞങ്ങാട് ഭാഗത്തുള്ള ആര്‍ എസ് എസ് ശാഖകളും, പാര്‍ട്ടി ഗ്രാമങ്ങളും മാറിയിറ്റുണ്ട് ഇത് ഗൗരവത്തില്‍ കാണാന്‍ പോലീസ് തയ്യാറാവണമെന്നും നാട്ടില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി സമാധാനന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ആര്‍ എസ് എസ് കേന്ദ്രത്തിനടുത്തെ ആയുധശേഖരണം അന്വേഷണം ഊര്‍ജജിതമാക്കണം: യൂത്ത് ലീഗ്

Keywords: Kasaragod, MYL, Muslim Youth League, Weapons, RSS, MYL demands probe on weapons found near RSS shaka ground

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia