city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കേസ് രാഷ്ട്രീയ പകപോക്കല്‍: യുത്ത് ലീഗ്

ചെര്‍ക്കള: (www.kasargodvartha.com 22.11.2016) സദാചാര പോലീസ് എന്ന വ്യാജമായ കഥയുണ്ടാക്കി നിയമങ്ങളെ ഭരണക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും ഈ വിഷയത്തില്‍ പോലീസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും കേസ് രാഷ്ടീയ പ്രേരിതമാണെന്നും ഇതിനെതിരെ ശക്തമായ സമര നടപടികള്‍ സംഘടിപ്പിക്കുമെന്നും ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.

വ്യാജ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ബദിയടുക്ക, കുമ്പള സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ വാറണ്ട് നിലവിലിരിക്കെ കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും അറസ്റ്റ് ചെയ്യാതെ പോലീസ് അമാന്തിച്ച് നില്‍ക്കുന്നത് എന്തിന് വേണ്ടിയാണ്. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള കൃമിനലിന് സംരക്ഷണം നല്‍കുമ്പോള്‍ മറുഭാഗത്ത് മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളുടെ പേരില്‍ അര്‍ദ്ധ രാത്രികളില്‍ പോലും വീടുകള്‍ കയറി പോലീസ് കാട്ടുന്ന നരനായാട്ട് അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.

ഹാരിസ് തായല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സന്തോഷ് നഗര്‍, സിഎംഎ മാലിക്, ശറഫുദ്ദീന്‍ ബേവിഞ്ച, സിബി ലത്തീഫ്, മുത്തലിബ് ബേര്‍ക്ക, മനാഫ് എടനീര്‍ സംസാരിച്ചു. സി ടി റിയാസ് സ്വാഗതവും സി സലീം നന്ദിയും പറഞ്ഞു.

ചെര്‍ക്കളയിലെ കേസ് രാഷ്ട്രീയ പകപോക്കല്‍: യുത്ത് ലീഗ്

Keywords:  kasaragod, Cherkala, Youth League, Political party, CPM, Police, SFI, complaint, case, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia