യൂത്ത് ലീഗ്: യുവജന റാലിയും പൊതുസമ്മേളനവും നവംബര്‍ 25ന്
Oct 22, 2012, 19:26 IST
![]() |
മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് സമ്മേളന പ്രഖ്യാപന കണ്വെന്ഷന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
|
നവംബര്‍ അഞ്ച് മുതല്‍ ശാഖാ തലങ്ങളില്‍ യുവപക്ഷം, 21ന് പതാക ദിനം, 22, 23ന് വാഹന പ്രചരണ ജാഥ, 24ന് വിളംബര ജാഥ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടത്തും. സമ്മേളന പ്രഖ്യാപന കണ്വെന്ഷന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി. കബീര്‍ പ്രമേയ പ്രഭാഷണം നടത്തി. ശാഫി ഹാജി കട്ടക്കാല്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ഇഖ്ബാല്‍ കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹുസൈനാര് തെക്കില്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, അബ്ബാസ് ബന്താട്, ഉദുമ മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് മുനീര്‍ ബന്താട്, അബൂബക്കര്‍ കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, അഷ്റഫ് മൂടംബയല്, ഖാലിദ് ബി.എച്ച്, ടി.ഡി. ഹസന് ബസരി എന്നിവര്‍ പ്രസംഗിച്ചു.
Keywords: News, Chemnad, chattanchal, Muslim Youth League, Meet, kasaragod, Kallatra Mahin Haji, Rouf Bavikara, Shafi Haji Kattakal, Convention, Anvar Koliyadukkam.