റിട്ട. എസ്.പി. ഹബീബ് റഹ്‌മാനെ ഡയറാക്ടറാക്കുന്നതിനെതിരെ യൂത്ത്‌ലീഗ് രംഗത്ത്
Aug 21, 2013, 16:02 IST
കാസര്‍കോട്: സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ഡയറക്ടറായി റിട്ട. എസ്.പി. ഹബീബ് റഹ്‌മാനെ നിയമിക്കുന്നതിനെതിരെ യൂത്ത് ലീഗ് രംഗത്തുവന്നു. ഹബീബ് റഹ്‌മാനെ ഡയറക്ടറാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് ജീല്ലാ കമ്മിറ്റി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി അയച്ചു.
ഔദ്യോഗിക കാലയളവില്‍ മുസ്ലിം ലീഗിനെ ശത്രുതയോടെ കണ്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തുന്നത് ദിനചര്യയാക്കിയ ആളാണ് ഹബീബ് റഹ്‌മാനെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെമ്പരിക്ക മംഗലാപുരം ഖാസിയും പണ്ഡിതനും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന സി.എം. അബ്ദുല്ല മൗല്ലവിയുടെ ദുരൂഹ മരണത്തെകുറിച്ച് അന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന ഹബീബ് റഹ്മാന്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകും മുമ്പേ മരണം ആത്മഹത്യയാണെന്ന് പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും യൂത്ത്‌ലീഗ് പരാതിയില്‍ വ്യക്തമാക്കി. ഹബീബ് റഹ്‌മാന് യു.ഡി.എഫ്. സര്‍ക്കാര്‍ എസ്.പി. പദവി നല്‍കുമ്പോഴും അദ്ദേഹത്തിനെതിരെ യൂത്ത്‌ലീഗ് പരാതി നല്‍കിയിരുന്ന കാര്യവും ചൂണ്ടിക്കാട്ടി.
എന്നാല്‍ യൂത്ത്‌ലീഗ് നല്‍കിയ പരാതിയില്‍ അന്ന് നടപടി ഉണ്ടായില്ലെന്നും പരാതിസംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഹബീബ് റഹ്‌മാന് അറിയാന്‍ കഴിഞ്ഞുവെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ വിവരിച്ചിട്ടുണ്ട്. പുതിയ പദവിയും ലീഗിനെ ദ്രോഹിക്കാനാണ് ഹബീബ് റഹ്‌മാന്‍ ഉപയോഗപ്പെടുത്തുകയെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് അദ്ദേഹം ഈ പദവിയിലോ സര്‍ക്കാറിന്റെ മറ്റ് ഏതെങ്കിലും പദവിയിലോ അവരോധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിന്റെയും സമസ്തയുടേയും മുതിര്‍ന്ന നേതാക്കള്‍ക്കും ഹബീബ് റഹ്മാന്‍ വിഷയത്തില്‍ ഇടപെടമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പരാതി നല്‍കിയിട്ടുണ്ട്.
Also read:
ജോര്‍ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് ചീമുട്ടയെറിഞ്ഞു
ഔദ്യോഗിക കാലയളവില്‍ മുസ്ലിം ലീഗിനെ ശത്രുതയോടെ കണ്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തുന്നത് ദിനചര്യയാക്കിയ ആളാണ് ഹബീബ് റഹ്‌മാനെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെമ്പരിക്ക മംഗലാപുരം ഖാസിയും പണ്ഡിതനും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന സി.എം. അബ്ദുല്ല മൗല്ലവിയുടെ ദുരൂഹ മരണത്തെകുറിച്ച് അന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന ഹബീബ് റഹ്മാന്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകും മുമ്പേ മരണം ആത്മഹത്യയാണെന്ന് പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ യൂത്ത്‌ലീഗ് നല്‍കിയ പരാതിയില്‍ അന്ന് നടപടി ഉണ്ടായില്ലെന്നും പരാതിസംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഹബീബ് റഹ്‌മാന് അറിയാന്‍ കഴിഞ്ഞുവെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ വിവരിച്ചിട്ടുണ്ട്. പുതിയ പദവിയും ലീഗിനെ ദ്രോഹിക്കാനാണ് ഹബീബ് റഹ്‌മാന്‍ ഉപയോഗപ്പെടുത്തുകയെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് അദ്ദേഹം ഈ പദവിയിലോ സര്‍ക്കാറിന്റെ മറ്റ് ഏതെങ്കിലും പദവിയിലോ അവരോധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിന്റെയും സമസ്തയുടേയും മുതിര്‍ന്ന നേതാക്കള്‍ക്കും ഹബീബ് റഹ്മാന്‍ വിഷയത്തില്‍ ഇടപെടമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പരാതി നല്‍കിയിട്ടുണ്ട്.
ജോര്‍ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് ചീമുട്ടയെറിഞ്ഞു
Keywords: Rtd SP Habeeb Rahman, Kasaragod, Youth League, Complaint, Kerala, UDF Government, Hydarali Shihab Thangal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.