city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാറിന്റെ നൂറാം ദിനം: യൂത്ത് ലീഗ് ജില്ലയില്‍ വഞ്ചനാദിനമായി ആചരിക്കും

കാസര്‍കോട്: (www.kasargodvartha.com 24/08/2016) വിലക്കയറ്റം കണ്ടില്ലെന്ന് നടിച്ചും, കഴിഞ്ഞ സര്‍ക്കാര്‍ പാവപ്പെട്ട രോഗികള്‍ക്ക് അനുവദിച്ച ചികിത്സാ ധനസഹായ വിതരണം ചെയ്യാതെയും സാധാരണക്കാരെയും, പാവങ്ങളെയും പാടെ മറന്ന്, ഓണ്‍ലൈനില്‍ മദ്യം നല്‍കുന്ന തീരുമാനവുമായി മുമ്പോട്ട് പോകുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ നൂറാം ദിനമായ സെപ്തംബര്‍ ഒന്നിന് ജില്ലയില്‍ വഞ്ചനാദിനമായി ആചരിക്കാന്‍ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും, നിയോജക മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

അന്നേ ദിവസം മുന്‍സിപ്പല്‍, പഞ്ചായത്തുകളില്‍ സായാഹ്ന ധര്‍ണ നടത്തും. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. വാഹനാപകടത്തില്‍ മരിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റൗഫ് തെക്കില്‍ ഫെറിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി. നിസാര കാരണം പറഞ്ഞ് ബെളിഞ്ച സ്വദേശി അബ്ദുല്‍ ഖാദറിനെ തടഞ്ഞുവെച്ച് ഗള്‍ഫ് യാത്ര തടസപ്പെടുത്തിയ മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

എ കെ എം അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍പ്പള്ളി, എം എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍, സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ദീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ് മാന്‍, റഊഫ് ബാവിക്കര, കെ കെ ബദ്‌റുദ്ദീന്‍, സഹീദ് വലിയപറമ്പ്, എം ടി പി അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

സര്‍ക്കാറിന്റെ നൂറാം ദിനം: യൂത്ത് ലീഗ് ജില്ലയില്‍ വഞ്ചനാദിനമായി ആചരിക്കും

Keywords : Kasaragod, Youth, LDF, Protest, Meeting, LDF Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia