city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയയില്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിച്ചു കൂടായെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com 23.02.2020) പെരിയ പ്രദേശത്ത് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കഴിഞ്ഞ കാല സംഭവങ്ങള്‍ ഇനി ഒരിക്കലും കല്യോട്ട് ആവര്‍ത്തിച്ചു കൂടായെന്നും സി പി  എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു. സി പി എം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാ ബ്രാഞ്ചുകളിലും നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി അംഗമായ ജലജയുടെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത ബ്രാഞ്ച് യോഗത്തില്‍ പങ്കെടുക്കാനാണ് ലോക്കല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ കല്യോട്ട് പോയത്. യോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു പറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലജയുടെ വീട് വളഞ്ഞു കൊലവിളി നടത്തിയത്.

വീട്ടിലുള്ള സ്ത്രീകളെയും ബാലകൃഷ്ണനെയും കേട്ടാലറക്കുന്ന ഭാഷയില്‍ അവര്‍ തെറിവിളിച്ചു. ബാലകൃഷ്ണന്‍, ഡി വൈ എസ് പിയെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് അക്രമാസക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീങ്ങിയത്. സി പി എമ്മിന്റെ സംഘടനാ പ്രവര്‍ത്തനം അവിടെ അനുവദിക്കില്ല എന്ന  ചിലരുടെ വാശിയാവാം സംഭവത്തിന് പിന്നില്‍. അതിന്റെ കാര്യമില്ല. എല്ലാ പാര്‍ട്ടികള്‍ക്കുമെന്ന പോലെ അവിടെ സി പി എമ്മിനും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. കല്ല്യോട്ട് പ്രദേശം പാര്‍ട്ടിക്ക് അന്യമല്ല. സംഘടനാ പ്രവര്‍ത്തനത്തിനായി ഇനിയും അവിടെ നേതാക്കള്‍ പോകും. ആര് എതിര്‍ത്താലും പ്രവര്‍ത്തനം നടത്തും. നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സി പി എം. അതിനാല്‍ സമാധാനഭംഗമുണ്ടാകുന്ന കാര്യങ്ങള്‍ ഇനി പെരിയയില്‍ ഉണ്ടായിക്കൂടാ എന്നാണ് കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കാനുള്ളതെന്നും എം വി ബാലകൃഷ്ണന്‍ പറഞ്ഞു.

സി പി എം അണികളും സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതരാവേണ്ടത്. സി പി എം നേതാവ് ശേഖരന്‍ നായരുടെ സ്മാരക സ്തൂപം നിരവധി തവണ ഇവിടെ തകര്‍ത്തിട്ടുണ്ട്. അപ്പോഴൊന്നും അതിക്രമത്തിന് സി പി എം മുതിര്‍ന്നിട്ടില്ല. സ്തൂപങ്ങള്‍ മാത്രമല്ല പാര്‍ട്ടികളുടെ സ്ഥാപക ജംഗമ വസ്തുക്കളൊന്നും നശിപ്പിക്കുന്ന പ്രവണത ഉണ്ടായിക്കൂടെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

പെരിയയില്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിച്ചു കൂടായെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍

Keywords:  Kasaragod, Kerala, news, CPM, Periya, MV Balakrishnan on Periya attack incidents
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia