city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതലിസ്റ്റില്‍ ഉള്‍പെട്ട് പിന്നീട് ഒഴിവാക്കപ്പെടാനുണ്ടായ സാഹചര്യം ആശ്വാസകരമല്ല; ദുരിതബാധിതരില്‍ ഒരാളും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടരുത്: എം.വി.ബാലകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com 30.01.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് ലിസ്റ്റില്‍ ഇടം നേടി പിന്നീട് ഒഴിവാക്കാന്‍ ഇടയായ സാഹചര്യം ആശ്വാസകരമല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരുടെ ആനുകൂല്യത്തിന് വേണ്ടി വീണ്ടും സമര രംഗത്തിറങ്ങേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ദുരിതബാധിതരുടെ ചികില്‍സയ്ക്കും പുനരധിവാസത്തിനും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതി നടപ്പിലാക്കണം. ബജറ്റില്‍ ദുരിതബാധിതര്‍ക്ക് ഫണ്ട് നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയുടെ വികസനത്തിന് ഇനിയും ഏറേ ചെയ്യാനുണ്ട്. ഉദ്യോഗസ്ഥ തസ്തികകളിലെ കുറവ് പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്നു. ചീമേനി ഐ.ടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം- സി.പി.ഐ. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എല്‍.ഡി.എഫിന് കഴിയും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ്. നിലകൊള്ളുന്നത്. വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നേക്കാം. സി.പി.എം. ശക്തി കേന്ദ്രങ്ങളില്‍ സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നത് ശരിയായ നടപടിയല്ല. കാഞ്ഞങ്ങാടും പരിസരങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാവണമെന്നാണ് സി.പി.എം നിലപാട്. സി പി.എം ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്നും എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതലിസ്റ്റില്‍ ഉള്‍പെട്ട് പിന്നീട് ഒഴിവാക്കപ്പെടാനുണ്ടായ സാഹചര്യം ആശ്വാസകരമല്ല; ദുരിതബാധിതരില്‍ ഒരാളും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടരുത്: എം.വി.ബാലകൃഷ്ണന്‍

(ശ്രദ്ധിക്കുക:  ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Endosulfan, M.V Balakrishnan master on Endosulfan
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia