മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം സി.വി ബാലകൃഷ്ണന് സമര്‍പിച്ചു
May 28, 2013, 21:00 IST
കാസര്‍കോട്: 2013 ലെ മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന് സമര്‍പിച്ചു. ചൊവ്വാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എന്‍. പ്രഭാകരനാണ് പുരസ്‌കാരം സമര്‍പിച്ചത്. പുരസ്‌കാര തുകയുടെ ഡ്രാഫ്റ്റ് ടി.എം സൊബാസ്റ്റ്യനും സമ്മാനിച്ചു. പരിപാടി നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു.
പ്രശസ്തി പത്ര സമര്‍പണം എ.ജെ. സ്‌കറിയ നിര്‍വഹിച്ചു. ജയിംസ് മണിമല, ജി.ബി വത്സന്‍, കെ.എ. ലത്വീഫ്, മാത്യു ജെ. മുട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. എഴുത്തുകാരുടെ ബാല്യാനുഭവങ്ങള്‍ വിവരിക്കുന്ന പരിപാടിയില്‍ സി.ആര്‍ ഓമനക്കുട്ടന്‍, എം.എ റഹ്മാന്‍, എന്‍. ശശിധരന്‍, എസ്. ശാരദക്കുട്ടി, എന്‍. പ്രഭാകരന്‍, സി.വി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
സി.വി ബാലകൃഷ്ണന്റെ പരല്‍മീന്‍ നീന്തുന്ന പാടം എന്ന ആത്മകഥാ പുസ്തകം കഥാകാരന്റെ കൈയ്യൊപ്പോടുകൂടി പകുതി വിലയ്ക്ക് വില്‍ക്കുന്ന ഓട്ടോഗ്രാഫ് എന്ന പരിപാടിയും ഉണ്ടായിരുന്നു.

Keywords : Kasaragod, Kerala, C.V Balakrishnan, Muttathu Varkey, Municipal Conference Hall, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.