city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ ബാങ്കുകള്‍ നാടിന്റെ സമ്പത്ത്: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

ചെര്‍ക്കള: (www.kasargodvartha.com 17.01.2015) സഹകരണ ബാങ്കുകള്‍ നാടിന്റെ സമ്പത്താണെന്നും കൊള്ളലാഭത്തില്‍നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുന്നത് സഹകരണ ബാങ്കുകളാണെന്നും വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്കാവശ്യമുള്ള എല്ലാ കാര്യങ്ങളും ഭംഗിയായി നിറവേറ്റികൊടുക്കുന്നത് കൊണ്ടാണ് ഇടപാടുകാര്‍ സഹകരണ ബാങ്കുകളില്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ ചെങ്കള സിറ്റിസണ്‍നഗറില്‍ പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. സെക്രട്ടറി എം. നാരായണന്‍ നായര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സിറ്റിസണ്‍ നഗര്‍ ബ്രാഞ്ച് കേരള മൈനോറിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയും സ്‌ട്രോംഗ് റൂം പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യും ഉദ്ഘാടനം ചെയ്തു.

കോര്‍ ബാങ്കിംഗ് സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലിയും സെയ്ഫ് ഡിപ്പോസിറ്റ് ലോക്കര്‍ കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീനും ഉദ്ഘാടനം ചെയ്തു. ലോണ്‍ വിതരണം ജില്ലാ ബാങ്ക് പ്രസിഡണ്ട് പി.സി. രാമന്‍ ഉദ്ഘാടനം ചെയ്തു. ഡിപ്പോസിറ്റ് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ സ്വീകരിച്ചു.

കെ. നീലകണ്ഠന്‍, പി. വത്സരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡണ്ട് മൂസ ബി. ചെര്‍ക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നസീറ അഹമ്മദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സദാനന്ദന്‍, ബാലകൃഷ്ണ വോര്‍കുഡ്‌ലു, പി.എ. അഷ്‌റഫ്, പി.എം. മുഹമ്മദ് ബഷീര്‍, പി.ഡി.എ. റഹ്മാന്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, ബി.കെ. അബ്ദുസമദ്, എം.പുരുഷോത്തമന്‍ നായര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ. കളരി കൃഷ്ണന്‍, പി.കെ. വിനോദ് കുമാര്‍, മുസ്തഫ ചൂരിയോട്ട്, അച്ചേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സഹകരണ ബാങ്കുകള്‍ നാടിന്റെ സമ്പത്ത്: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി


Keywords : Kasaragod, Cherkala, Bank, Inauguration, Building, Minister, P.K.Kunhalikutty, Muttathody service co operative bank. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia