city-gold-ad-for-blogger

മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളില്‍ നാലുപേര്‍ സ്ത്രീകള്‍; വ്യാജപേരുകളും വിലാസങ്ങളും അന്വേഷണസംഘത്തെ കുഴക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 13.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍ നായന്‍മാര്‍മൂല ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി കോടികള്‍ തട്ടിയ കേസിലെ പ്രതികളില്‍ നാലുപേര്‍ സ്ത്രീകള്‍. ഈ കേസില്‍ മൊത്തം 60 പ്രതികളാണുള്ളത്. ബാങ്ക് മാനേജരും അപ്രൈസര്‍മാരും ഇടപാടുകാരും തട്ടിപ്പിന് സഹായവും ഒത്താശയും നല്‍കിയവരുമെല്ലാം പ്രതികളായ അപൂര്‍വ്വ കേസാണ് മുട്ടത്തൊടി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളത്.

ഈ കേസില്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരകരില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായിരിക്കുകയാണ്. നീലേശ്വരം പള്ളിക്കര സ്വദേശിയും മുട്ടത്തൊടി ബാങ്കിന്റെ നായന്മാര്‍മൂല ശാഖയിലെ അപ്രൈസറുമായ ടി വി സതീഷിനെ(40)യാണ് വിദ്യാനഗര്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

അറസ്റ്റിലായ മറ്റ് പ്രതികള്‍ക്ക് പുറമെ സതീഷിനെയും കോടതി റിമാന്റ് ചെയ്തു. ഇയാളുടെ കൈയില്‍ നിന്ന് പോലീസ് ഒരു ലക്ഷം രൂപയും സ്വര്‍ണ്ണപ്പണയത്തിന്റെ 15ല്‍പ്പരം രശീതുകളും കണ്ടെടുത്തു. സതീഷിന്റെ ഉടമസ്ഥതയില്‍ നായന്മാര്‍ മൂലയിലെ ബാങ്ക് ശാഖയ്ക്കുതാഴെ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലും പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നു 200 ലോട്ടറി ടിക്കറ്റുകളും കണ്ടെത്തി.

സതീഷിന്റെ സഹോദരന്‍ ടി വി സത്യപാലന്‍, ചെങ്കളയിലെ അബ്ദുല്‍ മജീദ്, ജ്വല്ലറി വര്‍ക്‌സ് ജീവനക്കാരന്‍ ഭീമനടി സ്വദേശി ജയരാജന്‍, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ ആദൂര്‍ കുണ്ടാര്‍, ഉയിത്തടുക്കയിലെ ഹാരിസ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പുകള്‍ക്കുമായി ഹാരിസിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ ഹരജി നല്‍കി.

ഇനി പിടിയിലാകാനുള്ള പ്രതികളില്‍ പലരുടെയും പേരും വിലാസവും വ്യാജമാണ്. ഇത് അന്വേഷണസംഘത്തെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. അതേസമയം തിരിച്ചറിഞ്ഞ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നുവര്‍ഷക്കാലമായി മുട്ടത്തൊടി ബാങ്കില്‍ തട്ടിപ്പ് നടന്നുവരികയായിരുന്നു. ബാങ്കില്‍ മാനേജരുടെ ചുമതലയുണ്ടായിരുന്ന സീനിയര്‍ ക്ലര്‍ക്കിന് പണയപണ്ടങ്ങളില്‍ ഉണ്ടായ സംശയങ്ങളാണ് നാടിനെ നടുക്കിയ കോടികളുടെ തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്.


മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളില്‍ നാലുപേര്‍ സ്ത്രീകള്‍; വ്യാജപേരുകളും വിലാസങ്ങളും അന്വേഷണസംഘത്തെ കുഴക്കുന്നു


Related News: വ്യാജ സ്വര്‍ണ്ണപണയങ്ങള്‍ കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സഹകരണസ്ഥാപനങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിന് ചുമതല

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍


മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു


മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍

Keywords: Kasaragod, Case, Accuse, Vidya Nagar, Naimaramoola, Arrest, Adress, Police, Adhur, Jewellery, Custody, Rimand.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia