city-gold-ad-for-blogger

മുട്ടം മഖാം ഉറൂസ് മതപ്രഭാഷണം വ്യാഴാഴ്ച തുടങ്ങും

ഉപ്പള: (www.kasargodvartha.com 09/02/2016) മുട്ടം വലിയുല്ലാഹി അബ്ബാസ് മുസ്‌ലിയാരുടെ പേരില്‍ നടത്തുന്ന ഉറൂസിനോടനുബന്ധിച്ചുള്ള മതപ്രഭാഷണം വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ആലിക്കുഞ്ഞി ഉസ്താദ് ഷിറിയയുടെ പ്രാര്‍ത്ഥനയോടെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് കുന്നില്‍ പതാക ഉയര്‍ത്തും.

രാത്രി ഏഴു മണിക്ക് മൂഡബിദ്രി ഖാസി അഡ്യാര്‍ കണ്ണൂര്‍ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് ഹനീഫ ഹാജി അടുക്കം അധ്യക്ഷത വഹിക്കും. മുദരീസ് പി. മുഹമ്മദ് ഫൈസി സ്വാഗതം പറയും. മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് സഖാഫി പാത്തൂര്‍ മതപ്രഭാഷണം നടത്തും.

മുട്ടം മഖാം ഉറൂസ് മതപ്രഭാഷണം വ്യാഴാഴ്ച തുടങ്ങുംതുടര്‍ന്നുള്ള രാത്രികളില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, യഹ് യ ബാഖവി പുഴക്കര, ലുക്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും. 16ന് രാത്രി ഏഴു മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പദവ് പ്രഭാഷണം നടത്തും.

17ന് രാത്രി സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത് പ്രഭാഷണം നടത്തും. 18ന് രാത്രി മുഹമ്മദ് ബഷീര്‍ ഹമാനി മെരുവമ്പായി, ഡോ. എ.പി അബ്ദുല്‍ ഹഖീം അസ്ഹരി കാന്തപുരം, 19ന് സിംസാറുല്‍ ഹഖ് ഹുദവി, മീരാന്‍ ബാഖവി തിരുവനന്തപുരം പ്രഭാഷണം നടത്തും. 20ന് രാത്രി ഏഴു മണിക്ക് സമാപന സമ്മേളനം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും.

ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ അധ്യക്ഷത വഹിക്കും. മുഹമ്മദ് ബഷീര്‍ അമാനി മെരുവമ്പായി സ്വാഗതം പറയും. സയ്യിദ് സുഹൈല്‍ തങ്ങള്‍ മടക്കര മുഖ്യ പ്രഭാഷണം നടത്തും. 21ന് ഉച്ചക്ക് ഉറൂസ്. പ്രാര്‍ത്ഥനക്ക് മൂസ മുസ്‌ലിയാര്‍ അട്ക്ക നേതൃത്വം നല്‍കും.

Keywords : Uppala, Masjid, Uroos, Inauguration, Kasaragod, Muttam Makham Uroos.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia