city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുതുകാടിന്റെ 'മാജിക് വിത്ത് എ മിഷന്‍' 15 ന് കാഞ്ഞങ്ങാട്ട്

മുതുകാടിന്റെ 'മാജിക് വിത്ത് എ മിഷന്‍' 15 ന് കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: കേരള മാജിക് അക്കാദമിയുടെ മാജിക് വിത്ത് എ മിഷന്‍ പരിപാടി ഏപ്രില്‍ 15 ന് കാഞ്ഞങ്ങാട്ട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അങ്കണത്തില്‍ നടത്തും.

യുവജനങ്ങളില്‍ ആരോഗ്യപരമായ ചിന്ത വളര്‍ത്താനും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് പരിപാടി ഒരുക്കുന്നത്. എക്സൈസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പുകളുടെയും സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെയും സഹകരണത്തോടെയാണ് ഇന്ദ്രജാലപ്രകടനം.

പുതുതലമുറയില്‍ ദേശസ്നേഹം വളര്‍ത്തിയെടുക്കുന്നതിനും നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നതാണ് ബോധവല്‍ക്കരണ മാജിക്. സമൂഹത്തിലെ ദുഷ് പ്രവണതകളുടെ തീവ്രത ബോധ്യപ്പെടുത്താനും യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമുതകുന്ന തരത്തിലുള്ളതാണ് വിസ്മയ പ്രകടനങ്ങള്‍. പരിപാടിയുടെ വിജയത്തിനായി രൂപീകരിക്കുന്ന സ്വാഗതസംഘം യോഗം ഏപ്രില്‍ 10 ന് നാലുമണിക്ക് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ ചേരും.

Keywords: Muthukad, Magic show, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia