city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുത്തലിബിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

കാസര്‍കോട്: (www.kasargodvartha.com 04.04.2017) തിങ്കളാഴ്ച രാത്രി ചൗക്കിയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട കാരവല്‍ പത്രം റിപോര്‍ട്ടര്‍ ചൗക്കി അര്‍ജാലിലെ മുത്തലിബിന്റെ (42) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചൗക്കി കാവുഗോളി കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ കുളിപ്പിച്ച ശേഷം ഉച്ചയോടെ വിദ്യാനഗറിലെ കാരവല്‍ പത്രം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. .

പിന്നീട് ഉച്ചയ്ക്ക് 1.30 മണിയോടെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ചു. മാധ്യമ പ്രവര്‍ത്തകരും വിവിധ രംഗങ്ങളിലെ പ്രമുഖരുമടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ദുഃഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. പിന്നീട് വീട്ടിലെത്തിച്ച് വൈകിട്ടോടെ കാവുഗോളി കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകൾ വീട്ടിലും പള്ളിയിലുമായെത്തിയിരുന്നു.

മുത്തലിബിന്റെ വിയോഗത്തിലൂടെ ഒരു കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. രണ്ടും എട്ടും വയസ് പ്രായമുള്ള രണ്ട് മക്കളെയും ഭാര്യയെയും തനിച്ചാക്കിയാണ് മുത്തലിബ് യാത്രയായത്. കുടുംബത്തെ സംരക്ഷിക്കുന്നതിന് നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും വിവിധ മേഖലയിലുള്ളവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വൈകിട്ട് നാല് മണിയോടെ അനുശോചന യോഗം നടന്നു. വൈകിട്ട് ആറു മണിക്ക് ചൗക്കിയിലും അനുശോചന യോഗവും കുടുംബത്തെ സഹായിക്കാനുള്ള സഹായ നിധി ഉണ്ടാക്കുന്നതിനുള്ള യോഗവും നടക്കും. ജനപ്രതിനിധികളും വിവിധ രംഗങ്ങളിലെ പ്രമുഖരും യോഗത്തില്‍ സംബന്ധിക്കും.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴി ദേശീയ പാതയില്‍ നിന്നും ചൗക്കി അര്‍ജാല്‍ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ മംഗളൂരു ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ ഐരാവത് ബസ് ഇടിച്ചാണ് മുത്തലിബ് മരണപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: 


നഷ്ടമായത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സുമനസ്സിനെ

മുത്തലിബിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Keywords: Kasaragod, Chowki, Kerala, News, Report, Death, Accident, Muthalib, Family.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia