ആത്മഹത്യാ പ്രവണതക്കെതിരെ ബോധവത്കരണം വേണം: ഖലീല്‍ തങ്ങള്‍
Mar 29, 2012, 09:41 IST
പുത്തിഗെ: സാംസ്കാരിക സമ്പന്നമെന്ന് അവകാശപ്പെടുന്ന കേരളം ആത്മഹത്യുടെ തുരുത്തായി മാറുന്നതിനെതിരെ ബോധവത്കരണം ശക്തമാക്കണമെന്ന് എസ്.എം.എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഖലീല്‍ ബുഖാരി ആവശ്യപ്പെട്ടു. കേരള യാത്രാ ഭാഗമായി പുത്തിഗെ പഞ്ചായത്ത് കമ്മറ്റി മുഹിമ്മാത്തില്‍ സംഘടിപ്പിച്ച ഉമറാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ശാസ്ത്രത്തിിന്റെ വളര്‍ച്ച ലോകങ്ങള്‍ തമ്മിലുള്ള അകലം കുറച്ചെങ്കിലും മനുഷ്യ മനസ്സുകള്‍ അകന്ന് കാിെരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില ദിനം പ്രതി കൂടി വരുമ്പോഴും മനുഷ്യ ജീവന് വില കുറഞ്ഞു വരുന്നു. നിസ്സാര കാര്യങ്ങള്‍ക്കു വിേ സുഹൃത്തിന്റെ ജീവനെടുക്കാന്‍ മടിക്കാത്തവരായി മലയാളി മാറുകയാണ്. ലൈംഗികതയും ആസക്തിയും വളര്‍ത്തുന്ന ദൃശ്യങ്ങളും കലാ സാഹിത്യ സംസ്കാരങ്ങളും കുടുംബ ബംന്ധങ്ങളെ ശിഥിലമാക്കുകയാണ്. അണു കുടുംബങ്ങളുടെ വികാസവും ആത്മീയതയുടെ അഭാവവും വളര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ വലുതാണ്. മാനവികതയെ ഉണര്‍ത്തുന്നുവെന്ന പ്രമേയത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത് ഇവിടെയാണ്.
എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ളിയാര്‍, മുസ്ഥഫ ദാരിമി കടാങ്കോട്, അബ്ദുല്‍ ഹമീദ് മൌലവി ആലംപാടി, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, നാസര്‍ ബന്താട്, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അന്തുഞ്ഞി മൊഗര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റര്‍, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, ബി.കെ മൊയ്തു ഹാജി, സി.എം അബ്ദുറഹ്മാന്‍ മുസ്ളിയാര്‍, മുസ്ഥഫ സഖാഫി സലാം അഹ്സനി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്രാഹിം സഖാഫി ബാപ്പാലിപ്പൊനം സ്വാഗതവും ലത്തീഫ് കളത്തൂര്‍ നന്ദിയും പറഞ്ഞു.
Keywords: Khaleel Thangal, Puthige, Keralayathra, Kasragod