city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് രേഖാമൂലമുള്ള സമ്മതപത്രം വേണം: ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു

കാസര്‍കോട്: (www.kasargodvartha.com 14.03.2019) ജില്ലയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പരിശോധിക്കുന്നതിന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാകളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. പൊതുസഥലത്ത് അനധികൃതമായി സ്ഥാപിക്കുന്ന പരസ്യബോര്‍ഡ്, പ്രചാരണബോര്‍ഡ് നീക്കം ചെയ്യുന്നതിന് യോഗം നിര്‍ദേശം നല്‍കി.

സ്വകാര്യ ഭൂമിയിലെ പരസ്യ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലമുടമകള്‍ രേഖാമൂലമുള്ള സമ്മതപത്രം ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്ഥലമുടമകളുടെ സമ്മതപത്രം വാങ്ങിക്കണം. ആവശ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡി.പി അബ്ദുര്‍ റഹ് മാന്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എസ്. ഗോവിന്ദന്‍, ആന്റി ഡിഫേഴ്സ് ടീം കോര്‍ഡിനേറ്റര്‍ പി ജെ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് രേഖാമൂലമുള്ള സമ്മതപത്രം വേണം: ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District Collector, Must take Consent letter before installing election advertisements: District collector
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia