city-gold-ad-for-blogger

കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ശ്രദ്ധയ്ക്ക്... വരള്‍ച്ചയ്ക്ക് സാധ്യത, ജലം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

കാസര്‍കോട്: (www.kasargodvartha.com 04.04.2020) ജില്ലയില്‍ വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായി ബാധിക്കാന്‍ സാധ്യതയുള്ളതായി വിവധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ജില്ലയിലെ സ്ഥായിയായ വിളകള്‍ക്ക് (കവുങ്ങ്, തെങ്ങ് മുതലായവ) ജലസേചനം മൂന്ന് ദിവത്തിലൊരിക്കല്‍ മാത്രമാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ശ്രദ്ധയ്ക്ക്... വരള്‍ച്ചയ്ക്ക് സാധ്യത, ജലം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

അതിനാല്‍ പുഴകളില്‍ നിന്ന് നേരിട്ട് കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നത് മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രമായി നിയന്ത്രിക്കണം. അനുമതിയില്ലാതെ പുഴകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ജലദുരുപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Keywords: Kasaragod, News, Kerala, District, water, Report, District Collector, Must take action who drain water

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia