'കുടിവെള്ളം ക്ഷാമം പരിഹരിക്കണം '
Apr 23, 2012, 10:21 IST
ഉദുമ: പള്ളിക്കര, ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലെ രൂക്ഷമായി കൂടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെഎസ്കെടിയു ഉദുമ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വര്‍ഷങ്ങളായി പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
തച്ചങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പി കുഞ്ഞിക്കണ്ണന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി രവീന്ദ്രന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി വി വി സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി വി കെ രാജന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗം എം ലക്ഷ്മി, ചന്ദ്രന്‍ പാലക്കല്‍ എന്നിവര്‍ സംസാരിച്ചു. എം കരുണാകരന്‍ സ്വാഗതവും കുതിരക്കോട് ബാലന്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് തച്ചങ്ങാട് ജങ്ഷനില്‍ ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ്ഷാഫി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ രാജന്‍, സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. വി വി സുകുമാരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടി കെ അഹമ്മദ്ഷാഫി (പ്രസിഡന്റ്), പി ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ ആടിയത്ത് (വൈസ് പ്രസിഡന്റ്), വി വി സുകുമാരന്‍ (സെക്രട്ടറി), ബാലന്‍ കുതിരക്കോട്, കെ വി ജയശ്രീ (ജോയിന്റ് സെക്രട്ടറി).
Keywords: KSKTU, Conference,Drinking water, Uduma, Pallikara, Chemnad, Kasaragod