city-gold-ad-for-blogger

'ജില്ലയില്‍ പ്ലസ്‌വണ്‍ സീറ്റ് വര്‍ധിപ്പിക്കണം'

'ജില്ലയില്‍ പ്ലസ്‌വണ്‍ സീറ്റ് വര്‍ധിപ്പിക്കണം'
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി.പരീക്ഷാ ഫലം ഉയര്‍ന്ന സാഹചര്യത്തില്‍ പ്ലസ് വണ്ണിന് സീറ്റ് വര്‍ധിപ്പിക്കണമെന്നും പുതിയ ബാച്ചുകള്‍ക്ക് അനുമതി നല്‍കണമെന്നും പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലത്തിലെ ഭൂരിപക്ഷം കുട്ടികളും കന്നട മാധ്യമമാണ്. ഇവര്‍ക്ക് പഠിക്കണമെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കുകയും പുതിയ ബാച്ചുകള്‍ ആരംഭിക്കുകയും വേണം. അല്ലാത്തപക്ഷം ഇവര്‍ക്ക് പഠിക്കണമെങ്കില്‍ കര്‍ണാടകയില്‍ പോകേണ്ട അവസ്ഥയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹേരൂരിലും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉപ്പളയിലും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

Keywords: Kasaragod, P.B Abdul Razak, MLA, SSLC, Plus One, +1.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia