city-gold-ad-for-blogger

വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുക്കം തുടങ്ങി

വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുക്കം തുടങ്ങി
കാസര്‍കോട്:  വിളിപ്പാടകലെ എത്തിനില്‍ക്കുന്ന വിശുദ്ധ റമസാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുക്കം തുടങ്ങി. റമസാന്‍ മാസത്തെ എത്തിച്ചുതരേണമേ എന്ന് അഞ്ചു നേരത്തെ നിസ്‌ക്കാരത്തിനുശേഷവും ഉള്ളുരുകി പ്രാര്‍ത്ഥിച്ച വിശ്വാസികള്‍ പുണ്യം പെയ്തിറങ്ങുന്ന ദിനരാത്രങ്ങളുടെ ധന്യതയില്‍ മുഴുകാന്‍ വെമ്പുന്നമനസ്സുമായി കാത്തിരിക്കുകയാണ്.

അനുഗ്രഹീത മാസത്തിന്റെ മുന്നോടിയായി നാടിലെമ്പാടും പള്ളികളും വീടുകളും ശുചീകരണ തിരക്കിലാണ് മുസ്‌ലീങ്ങള്‍. ഹൃദയമാലിന്യം അകറ്റാനുള്ള പരിശീലന കളരിയായ റമസാനെ സമസ്ത തലങ്ങളിലും വിശുദ്ധിയോടെ സ്വീകരിക്കുകയാണ് ലക്ഷ്യം. പള്ളികളിലും വീടുകളിലുമുള്ള മാറാലകളും അഴുക്കുകളും നീക്കി വൃത്തിയും വെടിപ്പുമുള്ള പശ്ചാത്തലമൊരുക്കുന്നതിനൊപ്പം വീട്ടുപകണങ്ങളുടെയും ഫര്‍ണ്ണിച്ചറുകളുടെയും ശുചീകരണവും ഈ കാലയളവില്‍ തന്നെയാണ് നടത്തിവരുന്നത്. മഹല്ല് കമ്മിറ്റികളും കുടുംബനാഥന്മാരും റമസാന്‍ ഒരുക്കത്തിനും നേരിട്ട് നേതൃത്വം നല്‍കുന്നതായാണ് കാണാന്‍ കഴിയുന്നത്.

റമസാനിലെ രാപ്പകലുകളിലെ ഇബാദത്തുകളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും മുന്തിയ പ്രാധാന്യമാണുള്ളത്. ജില്ലയില്‍ ഉടനീളം അടുത്തകാലത്തായി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഖുര്‍ആന്‍ പഠന ക്ലാസുകള്‍ ഖുര്‍ആനിനോട് വിശ്വാസികള്‍ക്കുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതായി കാണാം. നോമ്പുതുറ വിഭവങ്ങള്‍ ശേഖരിച്ചുവെക്കുന്നതിലും മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളാണ് കണ്ടുവരുന്നത്. ഐഹിക വ്യവഹാരങ്ങളില്‍ നിന്നകന്നുനിന്നുകൊണ്ട് റമസാനിലെ മുപ്പതുദിവസവും സാര്‍ത്ഥകമാക്കാനുള്ള ദൃഡനിശ്ചയത്തോടുകൂടി മഹല്ലുകളില്‍ നടന്നുവരുന്ന മുന്നൊരുക്കങ്ങള്‍ എങ്ങും ആഹ്ലാദം പരത്തിയിട്ടുണ്ട്.

Keywords:  Muslims prepare, Holy month, Ramadan, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia