city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

കാസര്‍കോട്: സമാധാനത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് കാസര്‍കോട്ട് സംഘടിപ്പിച്ച യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രത്തിന്റെ ഭാഗമായി. ഇത്രഏറെ അച്ചടക്കത്തോടെയും പ്രവര്‍ത്തക പങ്കാളിത്വത്തോടെയും സമ്മേളനം സംഘടിപ്പിച്ച് വിജയപ്രദമാക്കിയ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഇതിനെ പിന്തുണ നല്‍കിയ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തേയും സമ്മേളനത്തിന്റെ ഉല്‍ഘാടകനായ ഇ. അഹ്മദും സമ്മേളനം വീക്ഷിച്ച കാസര്‍കോട്ടെ ജനങ്ങളും ക്രമസമാധാനപാലനത്തിന് രംഗത്തുണ്ടായിരുന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥരും പ്രശംസകൊണ്ടുമൂടി.

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ
സാധാരണ ലീഗ്-യൂത്ത് ലീഗ് സമ്മേളനങ്ങളില്‍ ഉണ്ടാകാറുള്ള എല്ലാ വികാരപ്രകടനങ്ങളും മാറ്റിവെച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ തികഞ്ഞ അച്ചടക്കത്തോടെ ഇത്രയും വലിയ ഒരു സമ്മേളനത്തില്‍ അണിനിരന്നതെന്നത് എല്ലാവരേയും ആശ്ചര്യപ്പെടുത്തുകയും അതോടൊപ്പം എല്ലാവരില്‍നിന്നും പ്രശംസ പിടിച്ചുപറ്റാന്‍ സാധിക്കുന്ന രീതിയില്‍ സമ്മേളനത്തെ വിജയപ്രദമാക്കി പരിസമാപ്ത്തിയിലെത്തിച്ചത്. അലങ്കാരങ്ങള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും പച്ചപുതപ്പിക്കുന്നതിനുപകരം സമാധാനത്തിന്റെ സന്ദേശവാഹകരായി യൂത്ത് ലീഗ് പ്രവര്‍ത്തകരും നേതാക്കളും മാറിയത് രാഷ്ട്രീയ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റുന്നതിന് കാരണമായിതീര്‍ന്നു.

സമ്മേളനത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമായി മാറിയത് 2,000 ത്തോളംവരുന്ന പ്രവര്‍ത്തകരുടെ വൈറ്റ് ഗാര്‍ഡ് തന്നെയായിരുന്നു. സാധാരണ ഗ്രീന്‍ ഗാര്‍ഡ് പരേഡാണ് ലീഗും യൂത്ത് ലീഗും നടത്താറുള്ളതെങ്കിലും കാസര്‍കോട്ടെ ജനങ്ങളില്‍ ഉണ്ടായിരുന്ന ആശങ്ക ഇല്ലാതാക്കാന്‍വേണ്ടി ഗ്രീന്‍ ഗാര്‍ഡിനെ വൈറ്റ് ഗാര്‍ഡാക്കി മാറ്റാനുള്ള തീരുമാനം തന്നെ പരക്കേ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

ബൈക്ക് റാലി ഉപേക്ഷിച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നടത്തുന്ന പ്രകടനങ്ങളും ഒഴിവാക്കിയതോടെ സമ്മേളനം സമാധാനപരമായി വിജയപ്രദമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട മാതൃകയാണ്. വളരെ നിശ്ചയ ദാര്‍ഡ്യത്തോടെയാണ് സംഘാടകര്‍ ഈ സമ്മേളനത്തെ സമീപിച്ചത്. സമ്മേളനത്തിന്റെ ഗ്രൗണ്ട് നിശ്ചയിച്ചതുപോലും സമാധാന സന്ദേശത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു.
യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ അയ്യപ്പ ഭജന മന്ദിരത്തിനോട് ചേര്‍ന്നുള്ള വലിയ ഗ്രൗണ്ടിലാണ് സമ്മേളനം നടത്തി ഒരുപ്രശ്‌നം പോലും ഇല്ലാതെ വിജയിപ്പിച്ചത് എന്നത് പ്രശംസനിയമാണ്. ഒരുഘട്ടത്തില്‍ സമ്മേളന വേദി ഇവിടെ നിന്നും മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നുവെങ്കിലും തൊട്ടടുത്ത അയ്യപ്പ ക്ഷേത്ര ഭാരവാഹികള്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയെയും മറ്റും സമീപിച്ച് സമ്മേളനം അയ്യപ്പ ഭജന മന്ദിരത്തിന് സമീപംതന്നെ നടത്താന്‍ അഭ്യര്‍ത്ഥിച്ചത് സംഘാടകരായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജമായി മാറുകയായിരുന്നു.

സമ്മേളനത്തിന്റെ നിയന്ത്രണം യൂത്ത് ലീഗിന്റെ 250 ഓളംവരുന്ന വളണ്ടിയര്‍മാരെയാണ് ഏല്‍പിച്ചത്. അവര്‍ അതിനെ സംഘാടക മികവുകൊണ്ട് ഭംഗിയാക്കുകയും ചെയ്തു. സര്‍വ സന്നാഹങ്ങളുമായി പോലീസും രംഗത്തുണ്ടായിരുന്നുവെങ്കിലും അവര്‍ക്കൊന്നും വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ മറ്റെന്തെങ്കിലും സഹായങ്ങള്‍ ചെയ്തുകൊടുക്കാനോ അവസരം വേണ്ടിവന്നില്ല.

സമ്മേളന വേദിയിലെ ഉച്ചഭാഷിണിയില്‍ പതിവ് രാഷ്ട്രീയ പാട്ടുകളില്‍ നിന്ന് വ്യത്യസ്ഥമായി വന്ദേമാതരവും ദേശഭക്തിഗാനങ്ങളും കവിതകളും ഒഴുകിവന്നത് മറ്റൊരു എടുത്തുപറയേണ്ട കാര്യമായിരുന്നു. അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരത്തെ ഭക്തിഗാനം ഉയര്‍ന്നപ്പോള്‍ വേദിയിലെ ഉച്ചഭാഷിണി ഓഫാക്കി മാതൃക കാട്ടിയതും മത സൗഹാര്‍ദത്തിന്റെ പുതിയ അധ്യായമായിരുന്നു.

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ
വൈറ്റ് ഗാര്‍ഡ് പരേഡ് വീക്ഷിക്കാന്‍ അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പ സ്വാമിമാര്‍ നിരയായി നിന്നതും മറ്റൊരു കൗതുക കാഴ്ചയായിരുന്നു. വലിയ കൊടികള്‍ വീശിയുള്ള ആഹ്ലാദ ആരവങ്ങളോ ബൈക്കുകളില്‍ റൈസ് ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസ മുറകളോ ഒഴിവാക്കിയത് സംഘാടകരുടെ നിശ്ചയദാര്‍ഡ്യവും ആത്മാര്‍ഥതയുംകൊണ്ടുമാത്രമായിരുന്നു.

ലീഗിന്റെ സമ്മേളനങ്ങളിലും പ്രകടനങ്ങളിലും നുഴഞ്ഞുകയറുന്നവരാണ് കുഴപ്പക്കാരെന്ന് യൂത്ത് ലീഗ് നേതൃത്വം ഈ സമ്മേളനത്തോടെ എല്ലാവരേയും ബോധ്യപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത്രയും വലിയൊരുസമ്മേളനം ചിട്ടയോടെയും അച്ചടക്കത്തോടെയും നടത്താന്‍ കഴിഞ്ഞതുതന്നെ വലിയ കാര്യമായി ജനങ്ങള്‍ കാണുന്നു. ഇതിന് ചുക്കാന്‍ പിടിച്ച യൂത്ത് ലീഗ് നേതൃത്വത്തിന് പല ഭാഗത്തുനിന്നും മുക്തകണ്ഡമായ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രമായി; ഭാരവാഹികള്‍ക്ക് നിറഞ്ഞ പ്രശംസ

-കു­ഞ്ഞി­ക്ക­ണ്ണന്‍ മു­ട്ടത്ത്

Photos:  Rajashekar K., Niyas Chemnad

Kasaragod, Youth League, E. Ahmed, Inauguration, Muslim League, Kasaragod, Rally, Conference, Bike Rally, Kasaragod News, Malayalam News, Malayalam Vartha, Kerala Vartha, IUML News, Muslim Youth League News, MYL.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia